യു.കെ സെക്രട്ടറി സുൽത്താനുമായി കൂടിക്കാഴ്ച നടത്തി
text_fieldsമസ്കത്ത്: യു.കെ വിദേശകാര്യ, കോമൺവെൽത്ത്, വികസനകാര്യ സെക്രട്ടറി എലിസബത്ത് ട്രസ്സ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ചർച്ച നടത്തി. ഒമാനെ യു.കെയുമായി ബന്ധിപ്പിക്കുന്ന ചരിത്രപരമായ കാര്യങ്ങൾ ഹൃദ്യമായ ചർച്ചയിൽ ഇരുവരും വിശകലനം ചെയ്തു. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ താൽപര്യങ്ങൾ നിറവേറ്റുന്നതിനായി ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചയിൽ ഉയർന്നുവന്നു.
പൊതുതാൽപര്യമുള്ള വിഷയങ്ങളിലെ കാഴ്ചപ്പാടുകൾ പരസ്പരം കൈമാറുകയും ചെയ്തു. വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, ദിവാൻ ഓഫ് റോയൽ കോർട്ടിലെ ഉപദേഷ്ടാവ് സയ്യിദ് ഫൈസൽ ഹമൂദ് അൽ ബുസൈദി, ഒമാനിലെ യു.കെ അംബാസഡർ ബിൽ മുറെ എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.