ഉംറ തീർഥാടനം നവംബർ ആദ്യം മുതൽ
text_fieldsമസ്കത്ത്: ഒമാനിൽനിന്ന് അടുത്തയാഴ്ച മുതൽ ഉംറ തീർഥാടകരെ അയക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഒൗഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. നവംബർ ഒന്ന് മുതൽ വിദേശത്ത് നിന്നുള്ള ഉംറ തീർഥാടകരെ സ്വീകരിച്ചുതുടങ്ങുമെന്ന് സൗദി അറേബ്യ നേരത്തേ അറിയിച്ചിരുന്നു.
തീർഥാടകർക്ക് എല്ലാ വിധ മുൻകരുതൽ നടപടികളും ആരോഗ്യ പ്രോേട്ടാകോളും പാലിച്ചുള്ള സുരക്ഷിത യാത്ര ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചുവരുകയാണ്. 18നും 50നുമിടയിൽ പ്രായമുള്ളവർക്കാണ് തീർഥാടനത്തിന് അവസരം.
സൗദിയിലേക്കുള്ള യാത്രക്ക് 72 മണിക്കൂർ മുമ്പ് എടുത്ത ആർ.ടി.പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമുണ്ട്. ഇതോടൊപ്പം പള്ളികളിലെ പ്രവേശനമടക്കം കാര്യങ്ങളിൽ മൊബൈൽ ആപ് വഴിയുള്ള മുൻകൂർ ബുക്കിങ് സംവിധാനവും വേണ്ടിവരും. ഉംറ സേവനദാതാക്കൾ ഒാരോ തീർഥാടകനും താമസസൗകര്യമൊരുക്കണം. സൗദിയിൽ എത്തുന്ന ഒാരോ തീർഥാടകനും മൂന്നു ദിവസം ഹെൽത്ത് ക്വാറൈൻറന് വിധേയമാകണം.
ഇൻഷുറൻസ് സേവനം, വാഹന സൗകര്യം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കണം. ഉംറ സിസ്റ്റത്തിലുള്ള തീർഥാടകരുടെ വിവരങ്ങൾ ഉംറ കമ്പനികൾ പരിശോധിക്കുന്നതടക്കം കാര്യങ്ങളും ശ്രദ്ധിക്കണം. തീർഥാടകരെ 50 പേർ വീതമുള്ള ഗ്രൂപ്പായി തിരിക്കണം. ഒാരോ ഗ്രൂപ്പിനും ഒരു ഗൈഡിനെയും നിേയാഗിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.