അറബ് രാജ്യങ്ങളിൽ കടുത്ത ജലക്ഷാമം വരും; മുന്നറിയിപ്പുമായി യു.എൻ
text_fieldsമസ്കത്ത്: അറബ് രാജ്യങ്ങളിൽ കടുത്ത ജലക്ഷാമം വരുമെന്ന മുന്നറിയിപ്പുമായി െഎക്യ ര ാഷ്ട്ര സഭാ ഫുഡ് ആൻഡ് അഗ്രികൾചറൽ ഒാർഗനൈസേഷൻ (എഫ്.എ.ഒ). 2050ഒാടെ ആളൊന്നിനുള്ള ജലല ഭ്യത അമ്പത് ശതമാനത്തോളം താഴാൻ സാധ്യതയുണ്ടെന്ന് എഫ്.എ.ഒ ഡയറക്ടർ ജനറൽ ജോസ് ഗ്രാസിയാനോ ഡിസിൽവ പറഞ്ഞു. കൈറോവിൽ അറബ് രാഷ്ട്രങ്ങളിലെ കാർഷിക, ഫിഷറീസ് മന്ത്രിമാരുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു എഫ്.എ.ഒ ഡയറക്ടർ.
പശ്ചിമേഷ്യയിലും വടക്കൻ ആഫ്രിക്കൻ മേഖലയിലുമാണ് ലോകത്തിെൻറ മറ്റേതൊരു ഭാഗങ്ങളിലെക്കാളും ജല ലഭ്യത കുറഞ്ഞതും മരുഭൂവത്കരണം ഉണ്ടായതും. കാലാവസ്ഥ മാറ്റത്തോടെ സ്ഥിതിഗതികൾ സങ്കീർണമായി വരുകയാണ്. ആളൊന്നിനുള്ള ശുദ്ധജല ലഭ്യത നിലവിൽ ആഗോള ശരാശരിയുടെ പത്ത് ശതമാനം മാത്രമാണെന്നാണ് എഫ്.എ.ഒ കണക്കുകൾ. ലഭ്യമായ ജലത്തിെൻറ 85 ശതമാനവും കാർഷിക മേഖലയിലാണ് ഉപയോഗിക്കുന്നതെന്നും ഡയറക്ടർ ജനറൽ പറഞ്ഞു.
ജലക്ഷാമം നേരിടുന്നതിനുള്ള അടിയന്തിര പ്രവർത്തനങ്ങളുടെ ഭാഗമായി കാർഷിക മേഖലയിലെ ജലസേചന പ്രവർത്തനങ്ങൾ ആധുനികവത്കരിക്കണം. ജലം സൂക്ഷ്മമായി കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ നയങ്ങൾ ആവിഷ്കരിക്കുകയും ചെയ്യണം. ജലത്തിെൻറ ഭൂമിയുടെയും ശരിയായ രീതിയിലുള്ള വിനിയോഗത്തിൽ മേഖലയിലെ ഭരണകൂടങ്ങൾ ശരിയായ നിലവാരത്തിലേക്ക് എത്തിയിട്ടില്ല. അടിയന്തിര നടപടികളെടുക്കാൻ വൈകുന്ന പക്ഷം കടുത്ത സാഹചര്യത്തിലേക്ക് സ്ഥിതിഗതികൾ ചെന്നെത്തുമെന്നും ജോസ് ഗ്രാസിയാനോ ഡിസിൽവ പറഞ്ഞു. സർക്കാറിെൻറ വിവിധ ശാഖകൾ തമ്മിലുള്ള ഏകോപനം ലക്ഷ്യമിട്ട് നടത്തിയ യോഗത്തിൽ 20 രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാരാണ് പെങ്കടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.