യമനിലെ യു.എൻ പ്രത്യേക പ്രതിനിധി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsമസ്കത്ത്: യമനിലെ യു.എൻ പ്രത്യേക പ്രതിനിധി ഹാൻസ് ഗ്രണ്ട്ബെർഗ് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി മസ്കത്തിൽ കൂടിക്കാഴ്ച നടത്തി.
യമനിൽ സമഗ്രമായ അനുരഞ്ജനവും സമാധാനവും കൊണ്ടുവരാൻ നടത്തുന്ന അന്താരാഷ്ട്ര ശ്രമങ്ങളെക്കുറിച്ചുള്ള സംഭവവികാസങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്തു.
യമന്റെ സുസ്ഥിരത, സുരക്ഷ, ഐക്യം, പരമാധികാരം എന്നിവയിൽ ഒമാൻ കാണിക്കുന്ന താൽപര്യം വിദേശകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു. യമൻ ജനതയുടെ താൽപര്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുകയും മേഖലയിലെ സുരക്ഷയുടെയും സമാധാനത്തിന്റെയും തൂണുകൾ ശക്തിപ്പെടുത്തുന്നതിന് സംഭാവന നൽകുന്ന എല്ലാ ശ്രമങ്ങൾക്കും ഒമാന്റെ പിന്തുണ വിദേശകാര്യ മന്ത്രി അടിവരയിട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.