അനധികൃത ഭക്ഷ്യ സംഭരണശാല അടച്ചുപൂട്ടി
text_fieldsമസ്കത്ത്: അൽ -അതൈബ ഏരിയയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഭക്ഷ്യ സംഭരണശാല മസ്കത്ത് മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത ഏകദേശം 450 കിലോഗ്രാം ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ ഇവിടെനിന്ന് കണ്ടെത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. അൽ-അതൈബയിലെ റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിൽ മുനിസിപ്പാലിറ്റി നടത്തിയ റെയ്ഡിലാണ് വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷ്യ വസ്തുക്കൾ സംഭരിക്കുന്നത് കണ്ടെത്തിയത്.
വാണിജ്യാവശ്യങ്ങൾക്കായി വലിയ അളവിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. ഇത്തരം നിയമലംഘനങ്ങൾക്കെതിതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയും അധികൃതർ ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.