ടൂറിസം: മന്ത്രാലയം അണ്ടർ സെക്രട്ടറി ബുറൈമി സന്ദർശിച്ചു
text_fieldsമസ്കത്ത്: ടൂറിസം പദ്ധതികൾക്കായി നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളും നിരവധി ടൂറിസ്റ്റ് പദ്ധതികളും പരിശോധിക്കാൻ പൈതൃക, ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറി ബുറൈമി ഗവർണറേറ്റ് സന്ദർശിച്ചു. ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറി അസ്സാൻ ബിൻ ഖാസിം അൽ ബുസൈദിയും മന്ത്രാലയം പ്രതിനിധി സംഘവും ഒമ്രാൻ കമ്പനി പ്രതിനിധിയും ബുറൈമി ഗവർണർ ഡോ. ഹമദ് ബിൻ അഹമ്മദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി. ടൂറിസ്റ്റ് സൈറ്റുകളിലെ സേവന മേഖലയിൽ ഗവർണറുടെ ഓഫിസും പൈതൃക-ടൂറിസം മന്ത്രാലയവും തമ്മിലുള്ള ഏകോപനവും സംയുക്ത സഹകരണവും, ഗവർണറേറ്റിലെ ടൂറിസം മേഖലയിൽ നിക്ഷേപം ആകർഷിക്കുക, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
ഗവർണറേറ്റിലെ ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ശാഖയിൽ ടൂറിസം കമ്മിറ്റി ചെയർമാനുമായും അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി.
ടൂറിസ്റ്റ് ഗ്രൂപ്പുകളെ ആകർഷിക്കുന്നതിനും ഗവർണറേറ്റിനെ മറ്റ് അയൽ ഗവർണറേറ്റുകളുമായും വിപണികളുമായും ടൂറിസം ഭൂപടത്തിൽ ബന്ധിപ്പിക്കുന്നതിനുമുള്ള സംവിധാനം ചർച്ച ചെയ്യുന്നതിനായിരുന്നു കൂടിക്കാഴ്ച. സന്ദർശന വേളയിൽ നിരവധി ടൂറിസ്റ്റ് പ്രോജക്ടുകളും ടൂറിസം നിക്ഷേപത്തിനായി കണ്ടെത്തിയ സ്ഥലങ്ങളും പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.