Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 5:42 AMUpdated On
date_range 14 Aug 2022 5:42 AMവിലകുറച്ച് വിൽക്കൽ ലക്ഷ്യം; കേടായ പച്ചക്കറികളും പഴവർഗങ്ങളും നശിപ്പിച്ചു
text_fieldsbookmark_border
camera_alt
മുനിസിപ്പാലിറ്റി അധികൃതർ സീബിൽ നിന്ന് പിടികൂടിയ കേടായ പച്ചക്കറികളും പഴവർഗങ്ങളും
മസ്കത്ത്: വിലകുറച്ച് വിൽക്കാനായി സംഭരിച്ചുവെച്ച കേടായ പച്ചക്കറികളും പഴവർഗങ്ങളും മസ്കത്ത് മുനിസിപ്പാലിറ്റി പിടികൂടി നശിപ്പിച്ചു. സീബ് പ്രദേശത്ത് വിദേശികളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് 300 പെട്ടിയിലധികം പച്ചക്കറികളും പഴവർഗങ്ങളും പിടിച്ചെടുത്തത്.
വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. താഴെ മോശം പഴവർഗങ്ങളും അതിനു മുകളിൽ നല്ലവയും വെച്ചാണ് ഇവർ പെട്ടി നിറച്ചിരുന്നത്. എന്നിട്ട് വഴിയരികിൽ കൊണ്ടുവെച്ച് കുറഞ്ഞ വിലയ്ക്ക് വിറ്റാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story