ലൈസൻസില്ലാത്ത ടൂറിസം പ്രവർത്തനം: 3000 റിയാൽ പിഴ ചുമത്തും
text_fieldsമസ്കത്ത്: ലൈസൻസില്ലാതെയുള്ള ടൂറിസം പ്രവർത്തനങ്ങൾ ശിക്ഷാർഹമായ കുറ്റമാണെന്ന് പൈതൃക ടൂറിസം മന്ത്രാലയം അറിയിച്ചു. ഇത്തരം നിയമലംഘനങ്ങൾക്ക് 3000 റിയാൽ വരെ പിഴ ചുമത്തും. നിയമലംഘനം ആവർത്തിക്കുന്ന പക്ഷം പിഴ ഇരട്ടിയാകും. വില്ലകളിലും അപ്പാർട്മെൻറുകളിലും െഗസ്റ്റ്ഹൗസുകളിലും സഞ്ചാരികളെ പാർപ്പിക്കുന്നതും നിയമലംഘനത്തിെൻറ പരിധിയിൽ ഉൾപ്പെടും. ഇങ്ങനെ സഞ്ചാരികളെ താമസിപ്പിക്കുന്നതിന് ലൈസൻസ് ആവശ്യമാണ്. ഇങ്ങനെ അനധികൃത പ്രവർത്തനം നടത്തുന്ന വസ്തു ഉടമകൾക്ക് നോട്ടീസ് നൽകി തുടങ്ങിയതായും ടൂറിസം മന്ത്രാലയം അറിയിച്ചു.
ചില കമ്പനികളും വ്യക്തികളും അനധികൃത ടൂറിസം സേവനങ്ങൾ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും മന്ത്രാലയം സർക്കുലറിൽ അറിയിച്ചു. വ്യാജ രേഖകൾ ഉപയോഗിച്ച് ടൂറിസം ലൈസൻസുകൾ സ്വന്തമാക്കിയ വ്യക്തികൾക്കും കമ്പനികൾക്കും ഈ പിഴ ബാധകമായിരിക്കും. മാന്യതക്ക് വിരുദ്ധമായ പ്രവൃത്തികൾ, രാജ്യത്തിെൻറ കീർത്തിക്കും സുരക്ഷക്കും ഭീഷണിയാകൽ തുടങ്ങിയ പ്രവൃത്തികൾ ചെയ്യുന്ന വ്യക്തികൾക്കും കമ്പനികൾക്കും ഈ പിഴ ചുമത്തുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.