Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ ദോഫാറിൽ...

ഒമാനിലെ ദോഫാറിൽ വീണ്ടും ഉരു അപകടം; 12 ഇന്ത്യക്കാരെ രക്ഷിച്ചു

text_fields
bookmark_border
uru accident
cancel
Listen to this Article

മസ്കത്ത്​: ദോഫാർ ഗവർ​ണറേറ്റിലെ ഉൾക്കടലിൽ വീണ്ടും ഉരുഅപകടത്തിൽപ്പെട്ടു. കടലിൽ കുടുങ്ങിയിരുന്ന 12 ഇന്ത്യക്കാരെ റോയൽ ഒമാൻ എയർഫോഴ്​സിന്‍റെ നേതൃത്വത്തിൽ രക്ഷ​പ്പെടുത്തി. 10 ഗുജ്​റാത്ത്​ സ്വദേശികളും രണ്ട്​ ഉത്തർ പ്രദേശുകാരുമായിരുന്നു ഉരുവിലുണ്ടായിരുന്നത്​. ശനിയാഴ്ച ഉച്ചകഴിഞ്ഞ്​ 3.30ഓടെ ദോഫാർ ഗവർണറേറ്റിലെ നിയാബത്ത് ഹാസിക്കിൽനിന്ന് മൂന്ന് നോട്ടിക്കൽ മൈൽ കിഴക്കായിരുന്നു അപകടം​.


ദുബൈയിൽനിന്ന്​ സോമാലിയിലേക്ക്​ പോയതായിരുന്നു. ശക്​തമായ കാറ്റിലും തിരയിലുംപെട്ട്​ ഉരു പൂർണമായി തകർന്നു. ടൈൽസ്​, വാഹനങ്ങൾ, അരി എന്നിവയായിരുന്നു ഇതിലുണ്ടായിരുന്നത്​. റോയൽ ഒമാൻ എയർഫോഴ്​സിന്‍റെ ഹെലികോപ്​ടറിൽ രക്ഷാ​പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും അപകത്തിൽപ്പെട്ടവരെ ബോട്ടിൽ കരക്കെത്തിക്കുക്കയുമായിരുന്നു. അപകടം നടന്ന ഉടനെതന്നെ ജീവനക്കാർ ലൈഫ്​ ജാക്കറ്റടക്കം ധരിച്ചതാണ്​ വലിയ ദുരന്തം ഒഴിവാക്കിയത്​.

അപകടത്തി​ൽപ്പെട്ടവരെ ഹസ്സെക്ക്​ പൊലീസ്​ സ്​റ്റേനിലേക്കാണ്​ എത്തിച്ചിട്ടുള്ള​ത്​. ഇവർ പൂർണ ആരോഗ്യവാൻമാരാണെന്ന്​ ഇന്ത്യൻ എംബസി ഹോണററി കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച്​ ഇവരെ വരും ദിവസങ്ങളിൽ നാട്ടിലേക്ക്​ അയക്കുമെന്നും അ​ദ്ദേഹം പറഞ്ഞു.

ദിവസങ്ങൾക്ക്​ മുമ്പ്​ ദോഫാർ ഗവർണറേറ്റിലെ താഖാ വിലായത്തിൽ ഉരുമറിഞ്ഞ്​ മരിച്ച രണ്ട്​ ഇന്ത്യക്കാർ മരിച്ചിരുന്നു. യു.പി, ഗുജ്​റാത്ത്​ സ്വദേശികളാണ്​ മരിച്ചത്​​​. എട്ടു പേരെ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റിയുടെ ​നേതൃത്വത്തിൽ രക്ഷപ്പെടുത്തുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DhofarUru accident
News Summary - Uru accident in Oman Dhofar; 12 Indians rescued
Next Story