ജോണ്‍ കെറി ഒമാനില്‍
text_fieldsമസ്കത്ത്: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഒമാനിലത്തെി. തിങ്കളാഴ്ച രാവിയൊണ് ജോണ്‍ കെറിയും പ്രതിനിധി സംഘവും ഒമാനിലത്തെിയത്. ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല ജോണ്‍ കെറിയെ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ഉഭയകക്ഷി ബന്ധവും നിലവിലെ പ്രാദേശിക അന്താരാഷ്ട്ര സ്ഥിതിഗതികളും ഇരു നേതാക്കളും വിലയിരുത്തി.
അതോടൊപ്പം യമന്‍ വിഷയത്തില്‍ ഒമാന്‍െറ സമാധാനപരവും മനുഷ്യത്വപരമായ നിലപാടും കുടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
ഒമാന്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, വിദേശകാര്യ മന്ത്രാലയം നയതന്ത്ര കാര്യ വിഭാഗം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ അവാദ് അല്‍ ഹസന്‍ തുടങ്ങിയവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.