Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ലാ​സ്​​റ്റി​ക്​...

പ്ലാ​സ്​​റ്റി​ക്​ ക്യാ​രി​ബാ​ഗു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന്​ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ വി​ല​ക്ക്​

text_fields
bookmark_border
പ്ലാ​സ്​​റ്റി​ക്​ ക്യാ​രി​ബാ​ഗു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന്​ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ വി​ല​ക്ക്​
cancel

മ​സ്ക​ത്ത്: ഒ​മാ​നി​ൽ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ​ത്തി​നു​ള്ള പ്ലാ​സ്​​റ്റി​ക്​ ക്യാ​രി​ബാ​ഗു​ക​ളു​ടെ വി​ല​ക്ക്​ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. വി​ല​ക്ക്​ ന​ട​പ്പി​ൽ​വ​രു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യു​ള്ള ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​മാ​ൻ പ​രി​സ്​​ഥി​തി അ​തോ​റി​റ്റി ഏ​റെ നാ​ളാ​യി ന​ട​ത്തി വ​രു​ന്നു​ണ്ട്.

ക​ട്ടി​കു​റ​ഞ്ഞ പ്ലാ​സ്​​റ്റി​ക്​ ബാ​ഗു​ക​ൾ​ക്ക്​ പ​ക​രം തു​ണി​യി​ലും പേ​പ്പ​റി​ലും മ​റ്റ്​ ഒാ​ർ​ഗാ​നി​ക്​ വ​സ്​​തു​ക്ക​ളി​ലും നി​ർ​മി​ച്ച ഒ​ന്നി​ൽ കൂ​ടു​ത​ൽ പ്രാ​വ​ശ്യം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ബാ​ഗു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ പ​രി​സ്​​ഥി​തി അ​തോ​റി​റ്റി അ​റി​യി​ച്ചു. ഉ​പേ​ക്ഷി​ക്കു​ന്ന ക​നം​കു​റ​ഞ്ഞ പ്ലാ​സ്​​റ്റി​ക്​ ബാ​ഗു​ക​ൾ പ​രി​സ്​​ഥി​തി​ക്ക്​ ദോ​ഷ​ക​ര​മാ​ണ്​ എ​ന്ന​തി​നാ​ലാ​ണ്​ അ​വ​ക്ക്​ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. വി​ല​ക്ക്​ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക്​ നൂ​റു​മു​ത​ൽ ര​ണ്ടാ​യി​രം റി​യാ​ൽ വ​രെ പി​ഴ ചു​മ​ത്തു​ക​യാ​ണ്​ ചെ​യ്യു​ക. കു​റ്റ​കൃ​ത്യം ആ​വ​ർ​ത്തി​ക്കു​ന്ന പ​ക്ഷം പി​ഴ സം​ഖ്യ ഇ​ര​ട്ടി​യാ​കും. പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ നി​യ​മ​മ​നു​സ​രി​ച്ച്​ ക​ടു​ത്ത പി​ഴ ചു​മ​ത്താ​നും നി​യ​മം വ്യ​വ​സ്​​ഥ ചെ​യ്യു​ന്നു​ണ്ട്.

പു​തി​യ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന്​ അ​തോ​റി​റ്റി വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ന്നി​ൽ​കൂ​ടു​ത​ൽ പ്രാ​വ​ശ്യം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ബാ​ഗു​ക​ളി​ലേ​ക്ക്​ മാ​റു​ന്ന​ത്​ പ്ര​കൃ​തി​യോ​ട് ചെ​യ്യു​ന്ന ഏ​റ്റ​വും വ​ലി​യ ഒൗ​ദാ​ര്യ​മാ​ണ്. പ്ലാ​സ്​​റ്റി​ക്കി​നെ അ​ക​റ്റാ​നു​ള്ള ബോ​ധ​വ​ത്​​ക​ര​ണ ഭാ​ഗ​മാ​യി പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ന​ഗ​ര​ങ്ങ​ളി​ലും ബോ​ധ​വ​ത്​​ക​ര​ണ പ​ര​സ്യ​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

പ്ലാ​സ്​​റ്റി​ക്​ വെ​ള്ള​ക്കു​പ്പി​ക​ളു​ടെ ഉ​പ​യോ​ഗ​വും ഒ​ഴി​വാ​ക്കേ​ണ്ട​തു​ണ്ട്. റീ​സൈ​ക്കി​ൾ ചെ​യ്യാ​ൻ പ​റ്റി​യ പ്ലാ​സ്​​റ്റി​ക്കു​ക​ളാ​ണ്​ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ഇ​ത​നു​സ​രി​ച്ച് 40 മൈ​ക്രോ​ൺ​സി​ന്​ മു​ക​ളി​ലു​ള്ള പ്ലാ​സ്​​റ്റി​ക്​ ക്യാ​രി ബാ​ഗു​ക​ളാ​ണ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ക. നി​ല​വി​ലു​ള്ള ബാ​ഗി​നേ​ക്കാ​ൾ ക​ട്ടി​കൂ​ടി​യ ബാ​ഗാ​യി​രി​ക്കും ഇ​ത്. തു​ട​ക്ക​ത്തി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ അ​ൽ​പം സൗ​ക​ര്യ​ക്കു​റ​വ്​ അ​നു​ഭ​വ​പ്പെ​ടും. നി​ല​വി​ലെ പ്ലാ​സ്​​റ്റി​ക്​ ക്യാ​രി​ബാ​ഗു​ക​ൾ മാ​റ്റാ​ൻ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഒ​രു​ങ്ങി ക്ക​ഴി​ഞ്ഞു.

ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നാം തീ​യ​തി മു​ത​ൽ ത​ന്നെ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള പു​തി​യ സ​ഞ്ചി​ക​ൾ നി​ല​വി​ൽ വ​രു​മെ​ന്ന് നെ​സ്​​റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഹാ​രി​സ് പാ​ലോ​ള്ള​തി​ൽ 'ഗ​ൾ​ഫ് മാ​ധ്യ​മ' ത്തോ​ട് പ​റ​ഞ്ഞു. 40 മൈ​ക്രോ​ൺ​സി​ന്​ മു​ക​ളി​ലു​ള്ള സ​ഞ്ചി​ക​ൾ​ക്ക് ഒ​രു​മാ​സം മു​മ്പ് ത​ന്നെ ഒാ​ർ​ഡ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള സ​ഞ്ചി​ക​ളെ​ക്കാ​ൾ വി​ല കൂ​ടി​യ​താ​ണ് ഇ​ത്. നി​ല​വി​ലു​ള്ള​തി​നെ​ക്കാ​ൾ 35 ശ​ത​മാ​ന​മെ​ങ്കി​ലും അ​ധി​ക വി​ല ന​ൽ​കേ​ണ്ടി വ​രും. ലാ​ർ​ജ്, മീ​ഡി​യം എ​ന്നീ ര​ണ്ടു​ത​രം സ​ഞ്ചി​ക​ളാ​ണ് തു​ട​ക്ക​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ക.

പു​തി​യ സ​ഞ്ചി​ക​ൾ​ക്ക് ഭം​ഗി കു​റ​യു​മെ​ന്നും ആ​രം​ഭ​ത്തി​ൽ ഉ​പ​ഭോ​ക്താ​വി​ന് ചെ​റി​യ പ്ര​യാ​സം നേ​രി​ടു​മെ​ന്നും ഹാ​രി​സ്​ പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ പേ​രു​ക​ൾ പ്രി​ൻ​റ് ചെ​യ്ത സ​ഞ്ചി​ക​ൾ ഒ​മാ​നി​ൽ ത​ന്നെ​യാ​ണ് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധ​മാ​യ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം വ​ന്ന​പ്പോ​ൾ ത​ന്നെ ഒ​മാ​നി​ലെ ചി​ല ക​മ്പ​നി​ക​ൾ പു​തി​യ രീ​തി​യി​ൽ സ​ഞ്ചി​ക​ൾ നി​ർ​മി​ക്കാ​നു​ള്ള സം​വി​ധാ​നം ഉ​ണ്ടാ​ക്കി​യി​രു​ന്നു. മ​റ്റു ക​മ്പ​നി​ക​ളി​ലും ഇൗ ​രീ​തി​യി​ൽ സം​വി​ധാ​ന​മു​ണ്ടാ​കു​ന്ന​തോ​ടെ സ​ഞ്ചി​ക​ളു​ടെ വി​ല കു​റ​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plastic carrier bags
News Summary - Use of plastic carrier bags will be available from Friday. Luck
Next Story