അനുമതിയില്ലാതെ രാജകീയ ചിഹ്നങ്ങള്‍ ഉപയോഗിക്കൽ; മുന്നറിയിപ്പുമായി അധികൃതർ
text_fieldsമസ്കത്ത്: അനുമതിയില്ലാതെ സമൂഹ മാധ്യമങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും രാജകീയ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഒമാന്റെ രാജകീയ കിരീടത്തിന്റെ ലോഗോ ഉപയോഗിച്ചുള്ള ഉൽപന്നങ്ങള് പിടിച്ചെടുക്കുകയും ചെയ്തു.
രാജകീയ ചിഹ്നങ്ങള്‍, ഖഞ്ചര്‍, സുല്‍ത്താനേറ്റിന്റെ ഭൂപടം, ദേശീയ ചിഹ്നം എന്നിവ ഉപയോഗിക്കുന്നതിന് അനുമതി ആവശ്യമാണ്. തങ്ങളുടെ ഉൽപന്നങ്ങളിലോ പരസ്യങ്ങളിലോ രാജ്യത്തിന്റെ ലോഗോ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ വാണിജ്യ സ്ഥാപനങ്ങളും കമ്പനികളും മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കോമേഴ്സ് വിഭാഗത്തില്‍ അപേക്ഷിക്കണം.
വിവിധ ഗവര്‍ണറേറ്റുകളിലെ മന്ത്രാലയം ഡയറക്ടറേറ്റുകളിലും അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം ഉൽപന്നങ്ങളുടെയും പരസ്യങ്ങളുടെയും മാതൃകകള്‍ അറ്റാച്ച് ചെയ്യണമെന്നും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.