യു.ടി.എസ്.സി 'ഗൾഫ് ഹോക്കി ഫിയസ്റ്റ' 28 മുതൽ
text_fieldsമസ്കത്ത്: ഒമാനി ഹോക്കി അസോസിയേഷന്റെ സഹകരണത്തോടെ യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ് (യു.ടി.എസ്.സി) സംഘടിപ്പിക്കുന്ന 'ഗൾഫ് ഹോക്കി ഫിയസ്റ്റ' മത്സരം ഒക്ടോബർ 28, 29 തീയതികളിൽ ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്റ്റേഡിയം കോംപ്ലക്സിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ആറ് അന്തർദേശീയ ടീമും അത്രതന്നെ പ്രാദേശിക ടീമുകളുമാണ് മത്സരത്തിൽ ഏറ്റുമുട്ടുക. ഒക്ടോബർ 28ന് വൈകീട്ട് ആറിന് ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ഒമാൻ ഹോക്കി അസോസിയേഷൻ ചെയർമാൻ ഡോ. മർവാൻ ജുമ അൽ ജുമ നിർവഹിക്കും. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് മുഖ്യാതിഥിയാകും. 29ന് ഉച്ചക്കുശേഷം മൂന്നു മണിക്ക് ഇന്ത്യൻ സ്കൂളുകളിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പ്രദർശന മത്സരവും നടക്കും.
നാഖി സ്ട്രൈക്കേഴ്സ് (സൗദി), ദാദാ ഭായ് (ദുബൈ), യു.ടി.എസ്.സി, സ്കാർലറ്റ്, കൂർഗ് ഹോക്സ് ബി, ദുബൈ ഹോക്കി ക്ലബ് എന്നീ അന്താരാഷ്ട്ര ടീമുകളും ഒമാനിൽനിന്ന് അഹ്ലി സിദാബ്, അൽ ബഷീർ സ്പോർട്സ് ക്ലബ്, സീബ് സ്പോർട്സ് ക്ലബ്, ഒമാൻ വെറ്ററൻസ്, സുഹാർ സ്പോർട്സ് ക്ലബ്, ടീം കൂർഗ്-മസ്കത്ത് എന്നീ പ്രാദേശിക ടീമുകളും ഇന്ത്യയിൽനിന്ന് ഒരു ടീമുമാണ് മത്സരത്തിൽ ഏറ്റുമുട്ടുക. ഒമാനിലെ ഹോക്കിയുടെ പ്രചാരണത്തിനായി വിദേശികൾ സ്വദേശികളുമായി ചേർന്ന് കളിക്കേണ്ടത് അത്യാവശ്യമാണെന്ന് വാർത്തസമ്മേളനത്തിൽ ഒമാൻ ഹോക്കി അസോസിയേഷൻ ചെയർമാൻ ഡോ. മർവാൻ ജുമ അൽ ജുമ പറഞ്ഞു.
ഒമാൻ ഹോക്കി അസോസിയേഷൻ സെക്രട്ടറി ഡോ. കമീസ്, യു.ടി.എസ്.സി പ്രസിഡന്റ് ഹാഷിർ പൊൻമണിച്ചി, ഡോ. ഫാത്തിമ റിൻസി (സീപേൾസ് ജ്വല്ലറി), വിപിൻ (ഫുഡ്ലാൻഡ്) തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.