വി. മുരളീധരൻ ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു
text_fieldsഇന്ത്യൻ വിദേശ-പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക് സന്ദർശിക്കുന്നു
മസ്കത്ത്: ഒമാനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശ-പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു. പള്ളിയുടെ ചരിത്രത്തെക്കുറിച്ചും അതിന്റെ ഒമാനി, ഇസ്ലാമിക വാസ്തുവിദ്യാ രൂപകല്പനകളെക്കുറിച്ചും അദ്ദേഹത്തിന് വിശദീകരിച്ചു. ഒമാന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട സങ്കീർണമായ രൂപകൽപ്പനയും മറ്റും മന്ത്രി നോക്കി കണ്ടു. ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങും മറ്റും കൂടെയുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.