ഇന്ത്യൻ എംബസിയിൽ ക്ലർക്ക് തസ്തികയിൽ ഒഴിവ്
text_fieldsമസ്കത്ത്: മസ്കത്ത് ഇന്ത്യൻ എംബസിയിൽ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗീഷ്, ഹിന്ദി ഭാഷയിൽ പരിജ്ഞാനം വേണം. അപേക്ഷകൻ ബിരുദധാരി ആയിരിക്കണം. ഇംഗ്ലിഷ് വായിക്കുന്നതിലും എഴുതുന്നതിലും സംസാരിക്കുന്നതിലും നിപുണനായിരിക്കണം. എം.എസ് വേഡ്, പവർപോയന്റ് എന്നിവ പോലുള്ള കംപ്യുട്ടർ ആപ്ലിക്കേഷനുകളും സാമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളും അറിഞ്ഞിരിക്കണം. റിപ്പോർട്ടുകൾ, കത്തുകൾ, മറ്റു ഒഫിഷ്യൽ രേഖകൾ തുടങ്ങിയവ നിർമിക്കുന്നതിൽ അറിവുണ്ടാകണം. എംബസി ജീവനക്കാരെ സേവനങ്ങളിൽ സഹായിക്കണം.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 29 ആണ്. അപേക്ഷകന് കാലാവധിയുള്ള ഒമാൻ റസിഡൻസ് വിസ ഉണ്ടായിരിക്കണം. പ്രായം 21നും 40നും ഇടയിൽ ആയിരിക്കണമെന്നും നിബന്ധനയുണ്ട്. അറബി ഭാഷയിൽ പരിജ്ഞാനമുള്ളവർക്ക് മുൻഗണന നൽകും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://forms.gle/JkN23p9x6qgQxpM98 എന്ന ലിങ്ക് വഴി അപേക്ഷ പൂരിപ്പിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.