പഴയ മസ്കത്ത് എയർപോർട്ടിൽ വാക്സിനേഷൻ പുരോഗമിക്കുന്നു
text_fieldsമസ്കത്ത്: പഴയ മസ്കത്ത് എയർപോർട്ട് കെട്ടിടത്തിൽ നടന്നുകൊണ്ടിരിക്കുന്ന വാക്സിനേഷൻ ക്യാമ്പിന് മികച്ച പ്രതികരണം. സ്വദേശികളും വിദേശികളുമുൾപ്പെടെ ദിനേന ആയിരക്കണക്കിനുപേരാണ് ഇവിടെ വാക്സിനെടുക്കാൻ എത്തുന്നത്. കഴിഞ്ഞ ദിവസം 3000 പേരാണ് ഇവിടെ കുത്തിവെപ്പ് എടുക്കാൻ എത്തിയതെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശികൾ, നേപ്പാൾ, ശ്രീലങ്ക, ഈജിപ്ത്, ഫിലിപ്പിനോകൾ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു വാക്സിൻ എടുക്കാൻ എത്തിയവരിൽ ഭൂരിഭാഗവും. സ്ത്രീകൾ, കുടുംബങ്ങൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് കുത്തിവെപ്പ് കേന്ദ്രത്തിൽ മുൻഗണന നൽകുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിലെയും റോയൽ ഒമാൻ പൊലീസിലെയും സന്നദ്ധപ്രവർത്തകരെ സേവനത്തിനായി വിമാനത്താവള പരിസരത്ത് നിയോഗിച്ചിട്ടുണ്ട്.
വാക്സിനേഷൻ കേന്ദ്രത്തിലെ പ്രകിയകൾ വ്യവസ്ഥാപിതമായി നടക്കുന്നതിനാൽ വലിയ തിരക്ക് അനുഭവപ്പെടാറിലെന്ന് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.