60 വയസ്സിനു മുകളിലുള്ളവർക്ക് ഇൗയാഴ്ച മുതൽ വാക്സിൻ
text_fieldsമസ്കത്ത്: ഒമാനിൽ 60 വയസ്സിനു മുകളിലുള്ളവർക്ക് ഇൗയാഴ്ച മുതൽ വാക്സിൻ നൽകിത്തുടങ്ങും. ഫൈസർ, ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിനുകളാണ് ഒമാനിൽ ലഭ്യമായിട്ടുള്ളത്. ജോൺസൺ ആൻഡ് ജോൺ വാക്സിെൻറ രണ്ടുലക്ഷം ഡോസ് റിസർവ് ചെയ്തതായും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.അമേരിക്കയുടെ അനുമതി ലഭിക്കുന്ന മുറക്ക് വാക്സിൻ ഒമാനിലെത്തും.
ജോൺസൺ ആൻഡ് ജോൺ വാക്സിെൻറ ഒറ്റ ഡോസ് കോവിഡിന് ഫലപ്രദമാണെന്നാണ് അന്തിമഘട്ട നിരീക്ഷണം. ആദ്യ ഘട്ടത്തിൽ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയവരുടെ 95 ശതമാനത്തിന് വാക്സിൻ നൽകുകയാണ് ലക്ഷ്യം.വാക്സിൻ മതിയായ അളവിൽ ലഭ്യമാകുന്ന മുറക്ക് സ്കൂൾ ജീവനക്കാരെയും മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താൻ പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.