മൂന്നാം ഡോസ്: കാലാവധി ആറുമാസമായി കുറച്ചു
text_fieldsമസ്കത്ത്: കോവിഡിനെതിരെയുള്ള മൂന്നാം ഡോസ് എടുക്കുന്നതിനുള്ള കാലാവധി എട്ടിൽനിന്ന് ആറു മാസമായി കുറച്ചതായി ആരോഗ്യമന്ത്രാലയം. ഏത് വാകസിനെടുത്തവർക്കും മൂന്നാം ഡോസായി ഫൈസർ - ബയോ എൻടെക്കാവും നൽകുക. ആഴ്ചൾക്ക് മുമ്പ് ചേർന്ന കോവിഡ് അവലോകന സുപ്രീം കമ്മിറ്റിയാണ് ബൂസ്റ്റർ ഡോസിന് അംഗീകാരം നൽകിയിരുന്നത്. മുതിര്‍ന്ന പ്രായക്കാര്‍, നിത്യരോഗികള്‍ എന്നിവരുള്‍പ്പെടെ മുന്‍ഗണന വിഭാഗത്തിലുള്ളവര്‍ക്കാണ് മൂന്നാം ഡോസ് നൽകുന്നത്. 65ൽ കൂടുതലും പ്രയമുള്ളവര്, 50ന് മുകളില്‍ പ്രായമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര പോരാളികള്‍, 18 വയസ്സിന് മുകളിലുള്ള നിത്യരോഗികള്‍ (വിട്ടുമാറാത്ത ശ്വാസകോശ രോഗികള്‍, വൃക്കരോഗികള്‍), ജനിതക രക്ത രോഗങ്ങളുള്ളവര്‍, വൃക്ക തകരാറിലായതിനെത്തുടര്‍ന്ന് ഡയാലിസിസ് നടത്തുന്നവര്‍, 7.6 ശതമാനത്തില്‍ കൂടുതല്‍ ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിനുള്ള പ്രമേഹ രോഗികള്‍, രക്തസമ്മര്‍ദ രോഗികള്‍, കരള്‍ രോഗികള്‍ എന്നിവർക്ക് രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസം കഴിഞ്ഞിട്ടുണ്ടെങ്കിൽ ബൂസ്റ്റർ ഡോസ് എടുക്കാവുന്നതാണ്. നേരത്തെ ഇത്തരക്കാർക്ക് എട്ടു മാസം കഴിേഞ്ഞ മൂന്നാം ഡോസ് എടുക്കാൻ കഴിഞ്ഞിരുന്നുള്ളൂ. 12 വയസ്സും അതിനു മുകളിലും പ്രായമുള്ള പ്രതിരോധശേഷി കുറഞ്ഞ രോഗികള്‍, അർബുദ ചികിത്സക്ക് വിധേയരായവർ, മജ്ജ അല്ലെങ്കില്‍ അവയവം മാറ്റിെവക്കല്‍, എച്ച്.ഐ.വി ബാധിതർ തുടങ്ങിയവർക്ക് രണ്ടാംഡോസ് വാക്സിന് സ്വീകരിച്ച് മൂന്നുമാസം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിൽ ബൂസ്റ്റർ ഡോസ് എടുക്കാം.
12പേർക്ക് കൂടി കോവിഡ്
മസ്കത്ത്: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12പേർക്ക് കൂടി കോവിഡ് ബാധിച്ചു. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 3,04,453പേർക്കാണ് ഇതുവരെ കോവിഡ് പിടിപെട്ടത്. 2,99,872 പേർക്ക് ഭേദമാകുകയും ചെയ്തു. 98.5 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ 468പേർ കോവിഡ് ബാധിതരായി രാജ്യത്തുണ്ട്. മൂന്നുപേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം14 ആയി. ഇതിൽ മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,113പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.