വടകര സഹൃദയവേദി ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: വടകര സഹൃദയവേദി (വി.എസ്.വി) ഓണാഘോഷം ‘ശ്രാവണോത്സവം’ അവന്യൂസ് മാളിലെ പ്ലാറ്റിനം ഹാളില്‍ നടന്നു. പ്രസിഡന്റ് മൊയ്തു വെങ്ങിലാട്ട് അധ്യക്ഷത വഹിച്ചു. ‘സഹൃദയവേദി നാളിതുവരെ’ വിഷയത്തില്‍ സുനില്‍ വളയം പ്രഭാഷണം നടത്തി. 190ല്‍ അധികം തവണ രക്തദാനം നടത്തിയ ഒമാനി പൗരന് അഹമദ് ഹമദ് സാലിം അല്‍ ഖറൂസിയെ വി.എസ്.വി മുഖ്യ രക്ഷാധികാരി സുരേഷ് അക്കമടത്തില് ഉപഹാരം നല്കി ആദരിച്ചു. വടകര സഹൃദയവേദി മുന്‍ സെക്രട്ടറി കെ. സുനില്‍കുമാര്‍ സംസാരിച്ചു. കടത്തനാടിന്റെ കോല്‍ക്കളി ആചാര്യന് ഗോപാലന് വൈദ്യരെ രക്ഷാധികാരി ബാബു കൊളോറ പൊന്നാടയണിയിച്ചു. ജനറല്‍ സെക്രട്ടറി ഒ.കെ. വിനോദ് സ്വാഗതവും ട്രഷറർ വിജയകുമാര്‍ നന്ദിയും പറഞ്ഞു.
മനോജ് ഗിന്നസ്, രാജേഷ് തിരുവമ്പാടി എന്നിവരുടെ കലാപ്രകടനം അരങ്ങേറി. വി.എസ്.വി വനിത വിഭാഗം തിരുവാതിര അവതരിപ്പിച്ചു. കള്‍ചറല്‍ പ്രോഗ്രാം കോഓഡിനേറ്റര്‍ ഉല്ലാസ് ചേരിയാൻ നേതൃത്വം നൽകി. അഞ്ഞൂറിലധികം വടകര നിവാസികള്‍ പങ്കെടുത്ത പരിപാടിയില്‍ എക്സിക്യൂട്ടിവ് അംഗങ്ങളായ ഉദയചന്ദ്രന്, ബാബു ഒ.കെ, ശ്രീധരന് എന്നിവരുടെ നേതൃത്വത്തില്‍ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. പ്രോഗ്രാം കണ്‍വീനര്‍ സുധീര്‍ ചന്ദ്രോത്ത്, സഹൃദയവേദി അംഗങ്ങളായ ശ്രീജിത്ത്, മുരളി, ബൈജേഷ്, അജിത്, രജീഷ്, രഞ്ജിത്ത്, ചന്ദ്രന്, സുനിത്, റഹിം, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.