വന്ദേഭാരത്: യാത്രക്കാർക്ക് എയർഇന്ത്യ ഒാഫിസിലെത്തിയും ടിക്കറ്റ് ബുക്ക് ചെയ്യാം
text_fieldsമസ്കത്ത്: വന്ദേഭാരത് പദ്ധതിയുടെ ആഗസ്റ്റ് 16ന് തുടങ്ങുന്ന അടുത്ത ഘട്ടത്തിലേക്കുള്ള ടിക്കറ്റുകൾ എയർഇന്ത്യ ഒാഫിസിൽ നേരിെട്ടത്തിയും ബുക്ക് ചെയ്യാവുന്നതാണ്.കേരളത്തിലേക്കുള്ള എെട്ടണ്ണമടക്കം 23 സർവിസുകളാണ് ആഗസ്റ്റ് 31 വരെയുള്ള അടുത്ത ഘട്ടത്തിലുള്ളത്. ഇൗ വിമാനങ്ങളിൽ യാത്രചെയ്യാൻ താൽപര്യമുള്ളവർ ഇന്ത്യൻ എംബസിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നൽകിയിട്ടുള്ള ഗൂഗ്ൾ ഫോറം പൂരിപ്പിച്ച് നൽകണം. തുടർന്നാണ് എയർ ഇന്ത്യയുടെ ജനറൽ സെയിൽസ് ഏജൻറായ നാഷനൽ ട്രാവൽസിെൻറ റൂവി/വതയ്യ ഒാഫിസുകളിലെത്തി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.
ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന രീതിയിലാകും ടിക്കറ്റുകൾ നൽകുക. അതിനിടെ ഒാൺലൈനിൽ യാത്രാ സന്നദ്ധത അറിയിക്കുന്ന രീതി സാേങ്കതിക പരിജ്ഞാനം കുറഞ്ഞവർക്ക് ഏറെ ബുദ്ധിമുട്ടാകുന്നുണ്ട്.പലരും മറ്റുള്ളവരുടെ സഹായം തേടിയാണ് രജിസ്ട്രേഷൻ നടത്തുന്നത്. ഇതുമൂലമുണ്ടാകുന്ന പിഴവുകൾ യാത്ര മുടങ്ങാൻ കാരണമാകുന്നുണ്ട്.ഇതോടൊപ്പം സഹായിക്കാൻ ആളെ കിട്ടാത്തതിനാൽ പലരും രജിസ്റ്റർ ചെയ്യാൻ വൈകുന്നുണ്ട്. ഇത്തരക്കാർക്ക് രജിസ്ട്രേഷൻ ലഭിക്കാത്ത അവസ്ഥയുണ്ട്.
ഒാൺലൈൻ രജിസ്ട്രേഷന് ഏറെ ബുദ്ധിമുട്ടിയാണ് സഹായിക്കാൻ ഒരാളെ കണ്ടെത്തിയതെന്നും രജിസ്ട്രേഷന് ഏറെ പ്രയാസം അനുഭവിച്ചതായും റൂവിയിൽ നിർമാണതൊഴിലാളിയായ തമിഴ്നാട് സ്വദേശി പറഞ്ഞു.അതിനിടെ വന്ദേഭാരത് പദ്ധതിയിൽ ചൊവ്വാഴ്ച മസ്കത്തിൽനിന്ന് മൂന്ന് സർവിസുകൾ ഉണ്ടായിരുന്നു. ഹൈദരാബാദ്, ചെന്നൈ, ദൽഹി സർവിസുകളാണ് ചൊവ്വാഴ്ച ഉണ്ടായിരുന്നത്. വന്ദേഭാരത്, ചാർേട്ടഡ് വിമാനങ്ങളിലായി ഇതുവരെ 60,000ത്തിലധികം പേരാണ് നാടണഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.