യന്ത്രത്തകരാർ: വാഹന ഡീലർ ഉപഭോക്താവിന് തുക തിരികെ നൽകി
text_fieldsമസ്കത്ത്: കാറിലെ യന്ത്രത്തകരാറിനെ തുടര്‍ന്ന് ഉപഭോക്താവിന് തുക മടക്കി നല്കി വാഹന ഡീലർ. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ (സി.പി.എ) ഇടപെടലിനെ തുടർന്നാണ് നടപടി. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ വാഹന ഡീലറില്‍നിന്നാണ് ഉപഭോക്താവ് പുതിയ കാര്‍ വാങ്ങിയത്. എന്നാൽ, രണ്ടാഴ്ചക്കിടെ സാങ്കേതിക തകരാര്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഡീലറെ സമീപിച്ചു.
കാര്‍ പരിശോധിച്ച ഡീലര്‍ രണ്ടു ദിവസം സമയം ആവശ്യപ്പെട്ടു. എന്നാല്‍, 48 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രശ്നം പരിഹരിച്ചില്ല. തുടര്‍ന്നാണ് വാഹന ഉടമ ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിന് പരാതി നല്‍കിയത്. ഇതിനിടെയാണ് കാര്‍ ഡീലര്‍ കമ്പനി ഉപഭോക്താവിന് വാഹനത്തിെൻറ വിലയായ 21,681 റിയാല്‍ മടക്കിനല്കാന് സന്നദ്ധമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.