രാഹുൽ ഗാന്ധി കേസിലെ വിധി: മത്ര സൂഖിൽ മധുരവിതരണം
text_fieldsമസ്കത്ത്: രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ സാന്നിധ്യത്തെപ്പോലും ഭയപ്പെട്ടവരുടെ കുടിലതന്ത്രമായിരുന്നു അദ്ദേഹത്തിനെ അയോഗ്യനാക്കുക എന്ന ലക്ഷ്യത്തോടെ കെട്ടിച്ചമച്ച കേസെന്നും അവരുടെ മുഖത്തേറ്റ അടിയായി സുപ്രീംകോടതി വിധി മാറിയെന്നും ഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് മാത്യു മെഴുവേലി. രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കിയ കോടതി വിധിയിലുള്ള ആഹ്ലാദസൂചകമായി ഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്ര സൂഖിൽ നടന്ന മധുരവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് റെജി കെ. തോമസ്, ജനറൽ സെക്രട്ടറിമാരായ ബിന്ദു പാലയ്ക്കൽ, സമീർ ആനക്കയം, ട്രഷറർ സജി ചങ്ങനാശ്ശേരി, ഒ.ഐ.സി.സി സെക്രട്ടറി റിസ്വിൻ ഹനീഫ, ഒ.ഐ.സി.സി മത്ര ഏരിയ കമ്മിറ്റി നേതാക്കളായ ഷാനവാസ് കറുകപുത്തൂർ, ഫസൽ പൂവുള്ളതിൽ, സലാം പൊന്നാനി, ലത്തീഫ്, അസീസ് അൽഹൂതി, കോയ, സി.വി. സലീം, സിജാസ്, അലി, സോളമൻ, മോൻസി തുടങ്ങി നിരവധിപേർ പങ്കെടുത്തു. ഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റിയുടെ വിവിധ റീജനൽ, ഏരിയ, യൂനിറ്റ് കമ്മിറ്റികളും വരും ദിവസങ്ങളിൽ വിജയദിനം ആഘോഷിക്കുമെന്നും ബിന്ദു പാലയ്ക്കൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.