ഗതാഗത നിയമലംഘനം: ചിത്രങ്ങൾ ഇനി ആർ.ഒ.പി മൊബൈൽ ആപ്ലിക്കേഷനിൽ കാണാം
text_fieldsമസ്കത്ത്: വാഹനമോടിക്കുന്നവർക്ക് തങ്ങൾ നടത്തുന്ന ട്രാഫിക് നിയമലംഘനങ്ങളുടെ ചിത്രങ്ങൾ ഇനി റോയൽ ഒമാൻ പൊലീസിന്റെ മൊബൈൽ ആപ്ലിക്കേഷനിലൂടെ കാണാൻ കഴിയും.
കഴിഞ്ഞ ദിവസമാണ് ആർ.ഒ.പിയുടെ ആപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ആപ് അപ്ഡേറ്റ് ചെയ്താൽ ഈ ഫീച്ചർ ലഭ്യമാവും. പുതിയ അപ്ഡേറ്റിൽ വാഹന രജിസ്ട്രേഷൻ അഭ്യർഥനകൾക്കും വിരലടയാള സേവനം ചേർക്കുന്നതിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പൗരന്മാർക്കും താമസക്കാർക്കും ഓർഗനൈസേഷനുകൾക്കും കമ്പനികൾക്കും പ്രാദേശിക, ഗൾഫ് ട്രാഫിക്, മുനിസിപ്പൽ ലംഘനങ്ങൾ അന്വേഷിക്കുന്നതിനും പണം അടക്കന്നതിനുമുള്ള സമഗ്രമായ പ്ലാറ്റ്ഫോം ആപ്ലിക്കേഷൻ നൽകുന്നു. ഉപയോക്താക്കൾക്ക് ലംഘന റിപ്പോർട്ടുകൾ ഡൗൺലോഡ് ചെയ്യാനും സേവന വിഭാഗവും കാലയളവും അനുസരിച്ച് തിരയാനും ഇ-പേയ്മെന്റ് കാണാനും കഴിയും.
ഗുണഭോക്താവിന് ഒരു നിർദിഷ്ട വാഹനത്തിൽ രജിസ്റ്റർ ചെയ്ത നിയമലംഘനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും ആപ് വഴി സാധിക്കും. ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ കമ്പനിയുടെയോ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കുമ്പോൾ, ഐ.ഡി നമ്പർ നൽകുന്നതിനു മുമ്പ് അത് ഏതുതരം ഐ.ഡിയാണെന്നും വ്യക്തമാക്കണം.
ആർ.ഒ.പി പുതിയ ഡിജിറ്റൽ സേവനങ്ങൾ ആരംഭിച്ചു
മസ്കത്ത്: റോയൽ ഒമാൻ പൊലീസ് പുതിയ ഡിജിറ്റൽ സേവനങ്ങൾ ആരംഭിച്ചു. സെൽഫ് സർവിസ് മെഷീനുകൾ വഴി വാഹന രജിസ്ട്രേഷൻ പുതുക്കാനും ബാങ്ക് ആപ്പുകൾ ഉപയോഗിച്ച് ട്രാഫിക് പിഴ അടക്കാനുമുള്ള വിവിധ സൗകര്യങ്ങളാണ് ആർ.ഒ.പി ഒരുക്കിയിരിക്കുന്നത്.
സെൽഫ് സർവിസ് മെഷീനുകൾ വഴി വാഹന രജിസ്ട്രേഷൻ പുതുക്കൽ, വിവാഹ പരിപാടികൾ ഇലക്ട്രോണിക് വഴി രജിസ്റ്റർ ചെയ്യുന്നതിന് സുപ്രീം ജുഡീഷ്യൽ കൗൺസിലുമായി ബന്ധിപ്പിക്കൽ, ബാങ്ക് ആപ്ലിക്കേഷനുകൾ, തവാനി വാലറ്റ്, തസ്ദീദ് പോർട്ടൽ എന്നിവ ഉപയോഗിച്ച് ട്രാഫിക് പിഴകൾ അടക്കൽ, ആർ.ഒ.പി ആപ്ലിക്കേഷൻ വഴി ഇലക്ട്രോണിക് ഫിംഗർപ്രിൻറ് ഫോം ആക്സസ് ചെയ്യൽ, ആർ.ഒ.പി ആപ് വഴി അപേക്ഷ സമർപ്പിച്ചതിന് ശേഷം സെൽഫ് സർവിസ് ഉപകരണങ്ങൾ വഴി നഷ്ടപ്പെട്ട വാഹന ലൈസൻസ് വീണ്ടും പ്രിൻറ് ചെയ്യൽ തുടങ്ങിയ ഡിജിറ്റൽ സേവനങ്ങളാണ് രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ആർ.ഒ.പി ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.