തൊഴിൽനിയമലംഘനം; ബുറൈമിയിൽ 26 പ്രവാസികൾ പിടിയിൽ
text_fieldsമസ്കത്ത്: തൊഴിൽ-താമസ നിയമ ലംഘനവുമായി ബന്ധപ്പെട്ട് ബുറൈമി ഗവർറേറ്റിൽനിന്ന് 26 വിദേശികളെ അറസ്റ്റ് ചെയ്തു. ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽനിന്നായാണ് ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളെ പിടികൂടിയത്. ഇവർക്കെതിരെയുള്ള നിയമനടപടികൾ ഇപ്പോൾ പൂർത്തിയായി വരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
തൊഴിൽ നിയമ ലഘംനങ്ങൾക്കെതിരെയുള്ള പരിശോധന വിവിധ ഗവർണറേറ്റുകളിൽ ശക്തമായി തുടരുകയാണ്. വടക്കൻ ബാത്തിന ഗവർണറേറ്റിൽനിന്ന് സെപ്റ്റംബറിൽ 207 പ്രവാസി തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. 638 തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. 80 കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. തൊഴിൽ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ ജോയിന്റ് ഇൻസ്പെക്ഷൻ ടീം ആണ് പരിശോധന നടത്തിയത്. താമസ കാലാവധി കഴിഞ്ഞ 260 തൊഴിലാളികളേയും കണ്ടെത്തിയിട്ടുണ്ട്. ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി തൊഴിൽ വിപണി നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം പരിശോധന ശക്തമാക്കിയിരിക്കുന്നത്.
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധനകൾ തുടരും. അനധികൃത തൊഴിലാളികളെയും നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെയും കണ്ടെത്താനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധനകൾ ജനുവരി ഒന്നുമുതൽ വിവിധ പ്രദേശങ്ങളിൽ കർശനമായാണ് നടക്കുന്നത്. സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷനുമായി തൊഴിൽ മന്ത്രാലയം ഡിസംബറിൽ കരാർ ഒപ്പുവെച്ചിരുന്നു. ഈ സംവിധാനം ഉപയോഗപ്പെടുത്തിയാണ് തൊഴിൽ നിയമ ലംഘന പരിശോധന ശക്തമാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.