കോവിഡ് മാർഗനിർദേശ ലംഘനം: ഹോട്ടലുകൾക്കെതിരെ നടപടി
text_fieldsമസ്കത്ത്: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രോേട്ടാകോൾ പാലിക്കാതിരുന്നതിനെ തുടർന്ന് െഎസൊലേഷൻ സെൻററുകളായി പ്രവർത്തിച്ചിരുന്ന ഹോട്ടലുകൾക്കെതിരെ നടപടി. ശിക്ഷാനടപടിയുടെ ഭാഗമായി ഇവയുടെ െഎസൊലേഷൻ കേന്ദ്രമായുള്ള പ്രവർത്തനം നിർത്തിവെപ്പിച്ചു. നിയമലംഘനത്തിെൻറ ഗുരുതരാവസ്ഥ കണക്കിലെടുത്ത് പിഴശിക്ഷയും ചുമത്തിയതായി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീെൻറ ചുമതലയുള്ള റിലീഫ് ആൻഡ് ഷെൽട്ടർ വിഭാഗം വക്താവ് ഹമൂദ് അൽ മൻതരി പറഞ്ഞു.
െഎസൊലേഷന് കൂടുതൽ പേരെ പ്രവേശിപ്പിക്കൽ, െഎസൊലേഷനിലുള്ളവർ മുറിയിലിരിക്കാതെ പൊതുവായുള്ള സ്ഥലങ്ങൾ ഉപയോഗിക്കൽ, മുഖാവരണം ധരിക്കാതിരിക്കൽ, സ്വിമ്മിങ് പൂളുകൾക്കും മറ്റും സമീപം കൂട്ടംചേരൽ, െഎസൊലേഷൻ കാലാവധി അവസാനിക്കുന്നതിനു മുമ്പ് അധികൃതരുടെ അനുമതിയില്ലാതെ ഹോട്ടലിൽനിന്ന് പുറത്തുപോകൽ തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് നടപടിയെടുത്തത്. സുപ്രീം കമ്മിറ്റി നിർദേശപ്രകാരമുള്ള ആരോഗ്യ സുരക്ഷ പ്രോേട്ടാകോളിെൻറ ലംഘനമാണിത്.
നിയമലംഘനം കണ്ടെത്തിയ ഹോട്ടലുകളുടെ പ്രവർത്തനം താൽക്കാലികമായാണ് നിർത്തിവെപ്പിച്ചത്. െഎസൊലേഷൻ സെൻററുകളായുള്ള ഹോട്ടലുകൾ, കമ്പനികളുടെ ഭാഗമായുള്ള താമസകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണത്തിന് സംവിധാനമുണ്ടെന്നും നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ നടപടി സ്വീകരിക്കുമെന്നും ഹമൂദ് അൽ മൻതരി പറഞ്ഞു. പരാതികൾ സ്വീകരിക്കാൻ പ്രത്യേക കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. പരാതികൾ ലഭിച്ചാൽ സ്ഥലം സന്ദർശിച്ച് നിയമലംഘനത്തിന് ഉത്തരവാദികൾ ഹോട്ടലുകളാണെന്ന് കണ്ടാൽ അവർക്കാണ് ആദ്യം പിഴ ചുമത്തുക. ഗുരുതര നിയമലംഘനങ്ങൾ അല്ലെങ്കിൽ നിയമലംഘനങ്ങൾ ആവർത്തിച്ച ഹോട്ടലുകളുടെ പ്രവർത്തനമാണ് നിർത്തിവെക്കാൻ നിർദേശിച്ചതെന്നും ഹമൂദ് അൽ മൻതരി പറഞ്ഞു.
ഒരു മുറിയിൽ ഒന്നിലധികം പേർക്ക് െഎസൊലേഷൻ സൗകര്യമൊരുക്കുന്നതും നിയമവിരുദ്ധമായ കാര്യമാണ്. ഒരു കുടുംബത്തിലെ അംഗങ്ങളാണെങ്കിൽ മാത്രമേ ഒരു മുറിയിൽ കഴിയാൻ പാടുള്ളൂ. ഇങ്ങനെ ഷെയറിങ്, ഡോർമിറ്ററി െഎസൊലേഷൻ സൗകര്യമൊരുക്കിയ ഹോട്ടലുകൾക്കും ഹോട്ടൽ അപ്പാർട്മെൻറുകൾക്കുമെതിരെ നടപടിയെടുത്തതായും അറിയുന്നു. 11,000 പേരാണ് െഎസൊലേഷനിൽ കഴിയുന്നതെന്ന് അടുത്തിടെ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിരുന്നു. ഇതിൽ 90 ശതമാനം പേരും വിദേശികളാണ്. ഒമാനിൽ ജോലി ചെയ്യുന്നവർക്ക് ഒപ്പം സൗദിയിലേക്ക് പോകുന്ന മലയാളികൾ അടക്കമുള്ളവരുടെയും ആശ്രയമാണ് ഒമാൻ. 200 ഹോട്ടലുകൾ അടക്കം 482 സ്ഥലങ്ങളാണ് ഒമാനിൽ ഇൻസ്റ്റിറ്റ്യൂഷനൽ െഎസൊലേഷനായി ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.