തൊഴിൽ നിയമലംഘനം; 10 പ്രവാസികൾ അറസ്റ്റിൽ
text_fieldsമസ്കത്ത്: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 10 പ്രവാസികളെ മസ്കത്ത് ഗവർണറേറ്റിൽനിന്ന് അറസ്റ്റു ചെയ്തു. തൊഴിൽ മന്ത്രാലയം, മസ്കത്ത് മുനിസിപ്പാലിറ്റിയുടെയും റോയൽ ഒമാൻ പൊലീസിന്റെയും സഹകരണത്തോടെ നടപ്പാക്കിയ സംയുക്ത പരിശോധന കാമ്പയിനിലാണ് ഇവർ പിടിയിലാകുന്നത്. തൊഴിൽ നിയമത്തിലും അനുബന്ധ ചട്ടങ്ങളിലും പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ വിദേശ തൊഴിലാളികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന.
ഇൻസ്പെക്ഷൻ യൂനിറ്റിന്റെ പിന്തുണയോടെ നടത്തിയ പരിശോധനയിൽ റോഡോരങ്ങളിലെ അനധികൃത കച്ചവടങ്ങൾ ഉൾപ്പെടെയുള്ള ലംഘനങ്ങളാണ് കണ്ടെത്തിയത്. നിയമനടപടികൾ നടന്നുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.