മത്സ്യബന്ധന നിയമ ലംഘനം; 13 പ്രവാസികൾ പിടിയിൽ
text_fieldsമസ്കത്ത്: മത്സ്യബന്ധന നിയമ ലംഘനവുമായി ബന്ധപ്പെട്ട് 13 പ്രവാസികളെ അറസ്റ്റ് ചെയ്തതായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു. മറൈൻ ഫിഷിങ് നിയമവും തൊഴിൽ നിയമവും ലംഘിച്ചതിന് കോസ്റ്റ് ഗാർഡ് പൊലീസിന്റെ സഹകരണത്തോടെ അൽ വുസ്ത ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾച്ചറൽ, ഫിഷറീസ്, വാട്ടർ റിസോഴ്സസ് ഫിഷറീസ് കൺട്രോൾ ടീം ആണ് ഇവരെ പിടികൂടുന്നത്. ദുകം വിലായത്തിൽ ആയിരുന്നു സംഭവം.
എട്ട് നിരോധിത നൈലോൺ വലകളും രണ്ട് മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തു. കടൽ മത്സ്യബന്ധന നിയമം തൊഴിലാളികൾ പാലിക്കണമെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.