മത്സ്യബന്ധന നിയമ ലംഘനം; ഒമ്പത് പ്രവാസികൾ അറസ്റ്റിൽ
text_fieldsമസ്കത്ത്: മത്സ്യബന്ധന നിയമ ലംഘനവുമായി ബന്ധപ്പെട്ട് അൽ വുസ്ത ഗവർണറേറ്റിൽനിന്ന് ഒമ്പത് പ്രവാസികളെ അറസ്റ്റ് ചെയ്തതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു.
ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾച്ചറൽ, ഫിഷറീസ് ആൻഡ് വാട്ടർ റിസോഴ്സസ്, കോസ്റ്റ് ഗാർഡ് പൊലീസിന്റെ സഹകരണത്തോടെ ദുകം വിലായത്തിൽനിന്നാണ് ഇവരെ പിടികൂടുന്നത്.
ഏഴ് മത്സ്യബന്ധന യാനങ്ങൾ പിടിച്ചെടുത്തു. നിയമലംഘകർക്കെതിരെ നിയമനടപടി സ്വീകരിച്ചു. കടൽ മത്സ്യബന്ധന നിയമം പാലിക്കാൻ തൊഴിലാളികൾ തയാറാകണമെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.