തൊഴിൽ നിയമ ലംഘനം; ദോഫാറിൽ പിടിയിലായത് 232 പേർ
text_fieldsമസ്കത്ത്: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് ദോഫാർ ഗവർണറേറ്റിൽനിന്ന് പിടികൂടിയത് 232പേരെ.
ഗവർണറേറ്റിലെ തൊഴിൽ മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ജൂലൈ ആദ്യ പകുതിയിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയുംപേർ പിടിയിലാകുന്നത്.
29 ഡെലിവറി പ്രതിനിധികൾ, 70 ധൂപവർഗങ്ങളും കുന്തിരിക്കവും വിൽക്കുന്നവർ, ഒമ്പത് ഹോട്ടൽ റിസപ്ഷൻ ക്ലാർക്കുമാർ, 18 തെരുവ് കച്ചവടക്കാർ, കാർ വാടകയ്ക്കെടുക്കുന്ന 15 വ്യക്തികൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി തൊഴിൽ വിപണി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ഗവർണറേറ്റുകളിലും മന്ത്രാലയം പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധനകൾ തുടരും. അനധികൃത തൊഴിലാളികളെയും നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെയും കണ്ടെത്താനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധനകൾ വിവിധ പ്രദേശങ്ങളിൽ കർശനമായാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.