Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൊഴില്‍ നിയമലംഘനം;...

തൊഴില്‍ നിയമലംഘനം; മസ്‌കത്തില്‍ 1551 പ്രവാസികള്‍ അറസ്റ്റില്‍

text_fields
bookmark_border
Labor Violation
cancel

മ​സ്‌​ക​ത്ത്: തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​സ്‌​ക​ത്ത് ഗ​വ​ര്‍ണ​റേ​റ്റി​ല്‍ ന​വം​ബ​റി​ൽ പി​ടി​യി​ലാ​യ​ത് 1551 പ്ര​വാ​സി​ക​ള്‍. തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം ലേ​ബ​ര്‍ ഡ​യ​റ​ക്ട​റേ​റ്റ് ജോ​യി​ന്റ് ഇ​ന്‍സ്‌​പെ​ക്ഷ​ന്‍ ടീം ​സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് സേ​ഫ്റ്റി സ​ര്‍വി​സ​സി​ന്റെ ഇ​ന്‍സ്‌​പെ​ക്ഷ​ന്‍ യൂ​നി​റ്റു​മാ​യി ചേ​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും പേ​ര്‍ അ​റ​സ്റ്റി​ലാ​കു​ന്ന​ത്.

തൊ​ഴി​ലു​ട​മ​ക​ള​ല്ലാ​ത്ത​വ​ര്‍ക്കാ​യി ജോ​ലി​ചെ​യ്ത 69 പേ​ര്‍, ആ​വ​ശ്യ​മാ​യ ലൈ​സ​ന്‍സു​ക​ളി​ല്ലാ​തെ നി​യ​ന്ത്രി​ത തൊ​ഴി​ലു​ക​ളി​ല്‍ ഏ​ര്‍പ്പെ​ട്ടി​രു​ന്ന 148 തൊ​ഴി​ലാ​ളി​ക​ള്‍, ജോ​ലി ഉ​പേ​ക്ഷി​ച്ച​വ​രും താ​മ​സ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​വ​രു​മാ​യ 1,270 പേ​ര്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. ഇ​തി​ൽ 518 തൊ​ഴി​ല്‍ ലം​ഘ​ന കേ​സു​ക​ള്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി​യ​താ​യും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ ക​​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​ക​ൾ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഊ​ർ​ജി​ത​മാ​യാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. നി​യ​മ​വി​ധേ​യ​മ​ല്ലാ​ത്ത വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​രെ​യും ക​ണ്ടെ​ത്താ​നു​ള്ള തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ക​ൾ ജ​നു​വ​രി ഒ​ന്നു​മു​ത​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യാ​ണ്​ ന​ട​ക്കു​ന്ന​ത്​. സേ​ഫ്റ്റി ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി സ​ര്‍വി​സ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

തൊ​ഴി​ല്‍ വി​പ​ണി നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള വി​ഷ​ന്‍ 2040ന്റെ ​ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന. വ​ര്‍ഷ​ത്തി​ലെ ആ​ദ്യ പ​കു​തി​യി​ല്‍ തൊ​ഴി​ല്‍, താ​മ​സ നി​യ​മ ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 9,042 തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ല്‍ 7,612 വി​ദേ​ശി​ക​ളെ ശി​ക്ഷാ ന​ട​പ​ടി​ക​ള്‍ക്ക് ശേ​ഷം നാ​ടു​ക​ട​ത്തി​യ​താ​യും തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsExpatriatesLabor ViolationArrest
News Summary - Violation of labor laws; 1551 expatriates arrested in Muscat
Next Story