തൊഴിൽനിയമ ലംഘനം; മഹ്ദയിൽ 22 പ്രവാസികൾ പിടിയിൽ
text_fieldsമസ്കത്ത്: തൊഴിൽനിയമ ലംഘനവുമായി ബന്ധപ്പെട്ട് ബുറൈമി ഗവർണറേറ്റിൽനിന്ന് 22 പ്രവാസികളെ അറസ്റ്റ് ചെയ്തു. മഹ്ദ വിലായത്തിൽനിന്നാണ് ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളെ പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കിവരുകയാണ്.
മസ്കത്ത് ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി സെപ്റ്റംബറിൽ നടത്തിയ പരിശോധനയിൽ 1,546 നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. 1285 പ്രവാസികളെ നാടുകടത്തുകയും ചെയ്തു. തൊഴിൽ മന്ത്രാലയം, തൊഴിൽ ക്ഷേമ ഡയറക്ടറേറ്റ് ജനറൽ മുഖേനയും സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസിന്റെ ഇൻസ്പെക്ഷൻ യൂനിറ്റിന്റെ പിന്തുണയോടെയും ആയിരുന്നു പരിശോധന.
മികച്ച തൊഴിൽ വിപണിയും തൊഴിൽ അന്തരീക്ഷവും സൃഷ്ടിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധനകൾ നടത്തുന്നത്.. തൊഴിൽ നിയമ ലംഘനങ്ങൾക്കെതിരെയുള്ള പരിശോധന വരും ദിവസങ്ങളിലും വിവിധ ഗവർണറേറ്റുകളിൽ ശക്തമായി തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.