തൊഴിൽനിയമ ലംഘനം; പ്രവാസികൾ പിടിയിൽ
text_fieldsപ്രതീകാത്മക ചിത്രം
മസ്കത്ത്: തൊഴിൽനിയമ ലംഘനവുമായി ബന്ധപ്പെട്ട് വടക്കൻ ശർഖിയ ഗവർണറേറ്റിൽനിന്ന് നിരവധി പ്രവാസികളെ അധികൃതർ അറസ്റ്റ് ചെയ്തു. തൊഴിൽ മന്ത്രാലയത്തെ പ്രതിനിധാനംചെയ്ത് ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ ഓഫിസ്, ഇബ്ര മുനിസിപ്പാലിറ്റി, വ്യാപാര നിക്ഷേപ പ്രമോഷൻ വകുപ്പ്, ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾചർ ആൻഡ് ഫിഷറീസ് എന്നിവയുമായി സഹകരിച്ച് ഇബ്ര വിലായത്തിലായിരുന്നു പരിശോധന. അറവുശാലകൾ, തെരുവു കച്ചവടക്കാർ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.