നിയമലംഘനം: റസ്റ്റാറൻറുകൾക്കും കഫേകൾക്കും 1000 റിയാൽ പിഴ ചുമത്തും
text_fieldsമസ്കത്ത്: കോവിഡ് മുൻകരുതലുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിക്കുന്ന റസ്റ്റാറൻറുകൾക്കും കഫേകൾക്കും കനത്ത പിഴ ചുമത്തും. ഇത് സംബന്ധിച്ച് വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫിെൻറ ഉത്തരവ് ഞായറാഴ്ച പുറത്തിറങ്ങി. ഇതു പ്രകാരം മുൻകരുതൽ നടപടികൾ ലംഘിക്കുന്ന റസ്റ്റാറൻറുകൾ, കഫേകൾ, ശീഷാ കഫേകൾ എന്നിവക്ക് ആയിരം റിയാൽ അഡ്മിനിസ്ട്രേറ്റിവ് ഫൈൻ ചുമത്തും. നിയമലംഘനം ആവർത്തിക്കുന്ന പക്ഷം സ്ഥാപനം ഒരു മാസത്തേക്ക് അടച്ചിടുകയും വേണമെന്ന് മന്ത്രിതല ഉത്തരവിൽ പറയുന്നു.
റസ്റ്റാറൻറുകളും കഫേകളും ശീഷ കഫേകളും മുൻകരുതൽ പാലിക്കുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്ന് ഫെബ്രുവരി 10ന് സുപ്രീം കമ്മിറ്റി മന്ത്രാലയത്തോട് നിർദേശിച്ചിരുന്നു. ഉത്തരവുമായി ബന്ധപ്പെട്ട നടപടികൾ റോയൽ ഒമാൻ പൊലീസിെൻറ കൂടി സഹായത്തോടെയാകും പൂർത്തീകരിക്കുക. പിഴ തുക കോവിഡിനെതിരായ ദേശീയ ഫണ്ടിലേക്ക് വകയിരുത്തുകയും ചെയ്യും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ റസ്റ്റാറൻറുകളിലും കഫേകളിലും 50 ശതമാനം ആളുകളെ മാത്രമാണ് പ്രവേശിപ്പിക്കാൻ പാടുള്ളൂ. ഇതിന് പുറമെ നിരവധി നിർദേശങ്ങളും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.