കുട്ടികൾക്കെതിരായ അതിക്രമം : സാമൂഹിക വികസന മന്ത്രാലയം കാമ്പയിൻ ആരംഭിച്ചു
text_fieldsമസ്കത്ത്: കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിെൻറ ഭാഗമായി ദാഹിറ ഗവർണറേറ്റിൽ സാമൂഹിക വികസന മന്ത്രാലയം കാമ്പയിൻ ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, പബ്ലിക് പ്രോസിക്യൂഷൻ എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിൻ നടക്കുക. ഈ മാസം 12വരെ കാമ്പയിൻ നടക്കും. സമൂഹത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികളുടെ പങ്കിനെക്കുറിച്ച് ബോധവത്കരണം നടത്തുമെന്ന് ദഹിറയിലെ സോഷ്യൽ ഡെവലപ്മെൻറ് ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ സുൽത്താൻ ബിൻ ഖാഇസ് അൽ അബ്രി പറഞ്ഞു. കാമ്പയിനിെൻറ ഭാഗമായി നിരവധി പരിപാടികൾ നടത്തും. ബോധവത്കരണ വിഡിയോ, ഫീൽഡ് സന്ദർശനങ്ങൾ, വിദ്യാർഥികൾക്കിടയിൽ ലഘുലേഖ വിതരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് നടത്തുക. കഴിഞ്ഞ വർഷത്തിെൻറ നാലാംപാദത്തിൽ 294 കുട്ടികളെ ദുരുപയോഗം ചെയ്യുന്ന കേസുകളാണ് ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾ കൈകാര്യം ചെയ്തത്. കൂടുതൽ കേസുകളും (105) മസ്കത്ത് ഗവർണറേറ്റുകളിൽനിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വടക്കൻ ബാത്തിന 75, തെക്കൻ ബാത്തിന 30, തെക്കൻ ശർഖിയ 23, ബുറൈമി 16, ദാഖിലിയ 13, ദാഹിറ 12, വടക്കൻ ശർഖിയ 11, ദോഫാർ അഞ്ച്, മുസന്ദം നാല് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിൽ റിപ്പോർട്ട് ചെയ്ത കേസുകൾ.
ഇതേ കാലയളവിൽ മന്ത്രാലയത്തിെൻറ ചൈൽഡ് പ്രൊട്ടക്ഷൻ ലൈൻ വഴി 178 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ചില കുട്ടികൾക്ക് സാമൂഹികവും മാനസികവുമായ ചികിത്സയും ശിശു സംരക്ഷണ ഉദ്യോഗസ്ഥരുടെ അടിയന്തര ഇടപെടലും ആവശ്യമായി വരാറുണ്ടെന്ന് സാമൂഹിക വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത്തരം അവസരങ്ങളിൽ പീഡനത്തിന് കുട്ടിയെ കുടുംബ സംരക്ഷണ വകുപ്പിലെ ദാർ അൽ വെഫാഖിലേക്ക് മാറ്റുകയാണ് ചെയ്യാറുള്ളത്.
ഇത്തരം കുട്ടികളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനും വേണ്ടി ഒരുക്കിയതാണിത്. ഹോട്ട്ലൈൻ സേവനം 24x7 ലഭ്യമാണെന്നും അബ്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.