‘ലോക്കി’ വൈറസിനെതിരെ മുന്നറിയിപ്പുമായി െഎ.ടി.എ
text_fieldsമസ്കത്ത്: റാൻസംവെയർ വിഭാഗത്തിൽ പെടുന്ന ‘ലോക്കി’ വൈറസിനെതിരെ ജാഗ്രത പാലിക്കാൻ ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റി ആവശ്യപ്പെട്ടു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളെയാണ് നിലവിൽ ഇൗ വൈറസ് ബാധിച്ചിട്ടുള്ളത്. ഇ-മെയിലിലൂടെയും മറ്റും നുഴഞ്ഞുകയറി കമ്പ്യൂട്ടറുകളെ ബന്ധിയാക്കുന്ന ‘ലോക്കി’ നേരത്തേ കണ്ടെത്തിയിരുന്ന ‘വാണാക്രൈ’യേക്കാൾ അപകടകാരിയാണെന്നാണ് വിലയിരുത്തൽ. വൈറസ് ബാധിച്ചാൽ ഫയലുകൾ എൻകോഡ് ചെയ്ത് സ്ക്രീനിൽ മോചനത്തിനുള്ള നിർദേശങ്ങൾ പ്രദർശിപ്പിക്കുകയാണ് ചെയ്യുക.
ഒന്നര ലക്ഷം ഇന്ത്യൻ രൂപ വരെ കമ്പ്യൂട്ടർ അൺലോക്ക് ചെയ്യുന്നതിനായി ഹാക്കർമാർ വാങ്ങുന്നുണ്ടെന്നാണ് വിവരം. വൈറസുകൾ ഒളിപ്പിച്ച 24 ലക്ഷത്തിലധികം സന്ദേശങ്ങൾ ഇതിനകം പ്രചരിച്ചതായാണ് വിലയിരുത്തൽ. ഒമാനിൽ ഇതുവരെ ലോക്കി വൈറസ് ബാധിച്ചതായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് െഎ.ടി.എ അറിയിച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ െഎ.ടി.എയുടെ സുരക്ഷ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കണം.
അജ്ഞാത ഇ-മെയിലുകളോ ലിങ്കുകളോ തുറക്കരുത്. z, vbs/7 എന്നീ എക്സ്റ്റെഷനുകളിലുള്ള അറ്റാച്ച്മെൻറ് ഫയൽ ആയാണ് വൈറസ് പരക്കുന്നത്. വൈറസ് ബാധിച്ചതെന്ന് സംശയിക്കുന്ന വെബ്സൈറ്റുകൾ സന്ദർശിക്കുകയും ചെയ്യരുതെന്ന് െഎ.ടി.എ അറിയിച്ചു. വൈറസ് ബാധിക്കുന്ന പക്ഷം ocert999@ita.gov.om എന്ന ഇ-മെയിലിലോ 24166828 എന്ന ടെലിഫോൺ നമ്പറിലോ വിവരം രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.