ചില തസ്തികകളിലെ താൽക്കാലിക വിസാ നിരോധനം തുടരും
text_fieldsമസ്കത്ത്: സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളിലായി ഏർപ്പെടുത്തിയ താൽക്കാലിക വിസാ നിരോധനം തുടരുമെന്ന് ഒമാൻ മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. ആറുമാസത്തേക്കാണ് നിരോധനം നീട്ടിയത്. നിർമാണ, ശുചീകരണ തൊഴിലാളികൾ, കൊല്ലപ്പണിക്കാരൻ, കാർെപൻററി വർക്ഷോപ്പ്, സെയിൽസ് പേഴ്സൻ/മാർക്കറ്റിങ് പേഴ്സൻ തുടങ്ങിയ തസ്തികകളിലാണ് വിസാ നിരോധം നിലവിലുള്ളത്.
നിർമാണ,ശുചീകരണ തൊഴിലാളികളുടെ പുതുക്കിയ നിേരാധനം ഡിസംബർ മുതലും മറ്റു തസ്തികകളിലേത് ജനുവരി മുതലുമാണ് പ്രാബല്യത്തിൽ വരുക. 2013 നവംബർ, ഡിസംബർ മാസങ്ങളിലായാണ് ആറുമാസത്തെ താൽക്കാലിക വിസാ നിരോധനം ആദ്യമായി നിലവിൽ വന്നത്. പിന്നീട് ഒാരോ ആറുമാസം കൂടുേമ്പാഴും ഇത് പുതുക്കി വരുകയായിരുന്നു. നിലവിൽ ഈ വിസകളിൽ ജോലിചെയ്യുന്നവർക്ക് നിരോധനം ബാധകമല്ല.
എക്സലൻറ് ഗ്രേഡ് വിഭാഗത്തിൽ പെടുന്ന സ്ഥാപനങ്ങൾക്കും അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കും കൺസൽട്ടൻസികൾക്കും സർക്കാർ പദ്ധതികൾ ചെയ്യുന്ന സ്ഥാപനങ്ങൾക്കും ചെറുകിട ഇടത്തരം വ്യവസായ, വികസന അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കും ഈ നിയന്ത്രണം ബാധകമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.