ബഹ്റൈനിൽ ഒാൺ അറൈവൽ വിസക്ക് നിയന്ത്രണം
text_fieldsമസ്കത്ത്: ബഹ്റൈൻ ഒാൺ അറൈവൽ വിസക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് സൗദിയിലേക്കുള്ള യാത്രക്കാർക്ക് തിരിച്ചടിയാകുന്നു. ഒമാനിൽ ക്വാറൻറീന് ശേഷം ബഹ്റൈനിലേക്ക് േപായി അവിടെനിന്ന് റോഡ് മാർഗം സൗദിയിലേക്ക് പോകുന്നതിനുള്ള വഴിയാണ് അടഞ്ഞത്.ഒമാനിൽനിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാനങ്ങൾക്ക് ഉയർന്ന നിരക്കാണുള്ളത്. കുടുംബസമേതവും മറ്റും പോകുന്നവർക്ക് ബഹ്റൈനിൽ ഇറങ്ങിയ ശേഷം റോഡ് മാർഗം പോകുന്നതായിരുന്നു ലാഭകരം. നിരവധി പേർ ഇൗ മാർഗം വിനിയോഗിച്ചിരുന്നു.
കഴിഞ്ഞ ദിവസം മുതലാണ് ബഹ്റൈൻ ഒാൺ അറൈവൽ വിസക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഉന്നത പ്രഫഷൻ ഉള്ളവർക്ക് മാത്രമാണ് ഒാൺ അറൈവൽ വിസ അനുവദിക്കുന്നുള്ളൂ. ദുബൈയിൽനിന്ന് ബഹ്റൈൻ വഴി സൗദിയിലേക്ക് പോകാനെത്തിയ മലയാളികളടക്കമുള്ളവരെ വിമാനത്താവളത്തിൽനിന്ന് തിരിച്ചയക്കുകയും ചെയ്തിരുന്നു. മൂന്ന് ദിവസത്തോളം മനാമ വിമാനത്താവളത്തിൽ തങ്ങിയ ശേഷമാണ് ഇവർ തിരിച്ച് ദുബൈയിലെത്തിയത്. ഇവർ പിന്നീട് കേരളത്തിലേക്ക് മടങ്ങി.വെള്ളിയാഴ്ച ബഹ്റൈൻ വഴി സൗദിയിലേക്ക് പോകാൻ എത്തിയ കുടുംബത്തിന് മസ്കത്ത് വിമാനത്താവളത്തിൽ ഏറെ ബുദ്ധിമുട്ടിയാണ് യാത്രാനുമതി ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.