ഒമാൻ പാസ്പോർട്ട് ഉടമകൾക്ക് 90 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം
text_fieldsമസ്കത്ത്: ഒമാൻ പാസ്പോർട്ട് ഉടമകൾക്ക് 90 രാജ്യങ്ങളിലേക്ക് വിസയില്ലാതെയോ ഓൺ അറൈവൽ വിസയിലോ യാത്ര ചെയ്യാൻ കഴിയും. 2024ലെ ഹെൻലി പാസ്പോർട്ട് സൂചിക പുറത്തുവിട്ട കണക്കനുസരിച്ച് 90 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാമെന്നാണ് പറയുന്നത്. പട്ടികയിൽ ആഗോളതലത്തിൽ 60ാ റാങ്കാണ് ഒമാന്. അർമേനിയ, അസർബൈജാൻ, ബോസ്നിയ, ഹെർസഗോവിന, ബംഗ്ലാദേശ്, ഈജിപ്ത്, എത്യോപ്യ, ജോർജിയ, ഇന്തോനേഷ്യ, കെനിയ, കിർഗിസ്താൻ, ലബനൻ, മാലദ്വീപ്, നേപ്പാൾ, ന്യൂസിലൻഡ്, പാകിസ്താൻ, ഫിലിപ്പീൻസ്, സിംഗപ്പൂർ, ശ്രീലങ്ക, തായ്ലൻഡ്, തുർക്കിയെ എന്നിവയാണ് ഒമാനികൾക്കു യാത്ര ചെയ്യാൻ വിസ ആവശ്യമില്ലാത്ത ചില പ്രധാന രാജ്യങ്ങൾ. ഹെൻലി ഓപൺനെസ് സൂചികയിൽ ഒമാൻ 36ാ സ്ഥാനത്താണ്. 105 രാജ്യക്കാർക്ക് വിസയുമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ഇത് അനുവദിക്കുന്നു.
ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ ഡേറ്റയുടെ അടിസ്ഥാനത്തിലാണ് പാസ്പോർട്ട് സൂചിക റാങ്കിങ്. ഈ വർഷത്തെ പട്ടികയിൽ, ആറ് രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ മുന്നിൽ വരുന്നത്. ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ എന്നീ ആറു രാജ്യങ്ങളാണിത്. ഇവിടങ്ങളിൽ പൗരന്മാർക്ക് വിസയില്ലാതെ 194 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. വിസയില്ലാതെ വെറും 28 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള അഫ്ഗാനിസ്താനാണ് പട്ടികയിൽ ഏറ്റവും താഴെയുള്ളത്. 29 ലക്ഷ്യസ്ഥാനങ്ങളിലേക്ക് മാത്രം വിസരഹിത പ്രവേശനമുള്ള സിറിയയാണ് തൊട്ടുപിന്നിൽ. ഇറാഖ് 31 ഉം പാകിസ്താൻ 34 ഉം സ്ഥാനങ്ങളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.