അൽ ബുർജ് മെഡിക്കൽ സെന്ററിൽ വിസ മെഡിക്കൽ സേവനം
text_fieldsമസ്കത്ത്: അൽ ബുർജ് മെഡിക്കൽ സെന്ററിനു കീഴിലുള്ള ക്ലിനിക്കുകളിൽ വിസ മെഡിക്കൽ സേവനവും ആരോഗ്യ മന്ത്രാലയം അനുവദിച്ചതായി മാനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു . ആദ്യ ഘട്ടത്തിൽ ബർക്ക സനയ്യയിൽ പ്രവർത്തിക്കുന്ന അൽ ബുർജ് മെഡിക്കൽ സെന്ററിലാണ് വിസ മെഡിക്കൽ സേവനം ലഭ്യമാകുക.
വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ബർക്ക വിലായത്ത് മുനിസിപ്പൽ അഫയേഴ്സ് ഡയറക്ടർ അബ്ദുൽ അസീസ് മുഹമ്മദ് അൽ മാംറി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. അധികം താമസിയാതെ തന്നെ റൂവി ഹാനി ക്ലിനിക് അടക്കമുള്ള മറ്റ് ശാഖകളിലും ഉടൻ വിസ മെഡിക്കൽ സേവനം ലഭ്യമാകുമെന്ന് മാനേജിങ് ഡയറക്ടർ ഷബീർ വല്ലാഞ്ചിറ അറിയിച്ചു.
നേരെത്തെ നാട്ടിലേക്ക് പോകാൻ ആർ.ടി.പി.സി.ആർ നിർബന്ധമായിരുന്ന സമയത്തു കുറഞ്ഞ നിരക്കിൽ , വളരെ വേഗത്തിൽ ആർ.ടി.പി.സി.ആർ എടുത്തു നൽകിയിരുന്നു.
അതെ മാതൃക പിന്തുടർന്ന് വിസ മെഡിക്കൽ സേവനവും കുറഞ്ഞ നിരക്കിൽ വേഗത്തിൽ നൽകുമെന്ന് സ്പോൺസറായ നാസർ ഹിലാലി, ഡയറക്ടർമാരായ അഷ്റഫ് വേങ്ങാട്, അഷ്റഫ് അലി, നിസാം, സുബൈർ, ഖാദർ മൂനാട് എന്നിവർ പറഞ്ഞു.1998 ലാണ് സാധാരണക്കാരായ പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ നൽകുന്നതിനായി ബർക്കയിൽ 'അൽ ബുർജ് മെഡിക്കൽ സെന്റർ' എന്ന പേരിൽ അഞ്ചു മലയാളി സുഹൃത്തുക്കൾ ചേർന്ന് ആദ്യത്തെ ക്ലിനിക് ആരംഭിക്കുന്നത് . പിന്നീട് റൂവിയിൽ 'ഹാനി ക്ലിനിക്' സവാദിയിൽ 'മസ്കത്ത് കെയർ ക്ലിനിക്' ബർക്ക സനയ്യയിൽ ' ഷിഫ അൽ ബുറൂജ് മെഡിക്കൽ സെന്ററും' ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.