ഇന്ത്യയിലേക്കുള്ള ഇ-വിസയിൽ ഏഴുമടങ്ങ് വർധന
text_fieldsമസ്കത്ത്: ഒമാനിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്ക് കഴിഞ്ഞ വർഷം അനുവദിച്ചത് 35,920 ഇ-വിസകൾ. തൊട്ടുമുൻവർഷത്തെ അപേക്ഷിച്ച് ഏഴുമടങ്ങ് വർധനയാണിത്. 2016ൽ 4741 ഇ-വിസ മാത്രമാണ് അനുവദിച്ചതെന്നും ഇന്ത്യൻ എംബസിയുടെ കണക്കുകൾ പറയുന്നു. ഇന്ത്യയിലേക്ക് ബിസിനസ്, വിനോദസഞ്ചാരം, ചികിത്സാ ആവശ്യങ്ങൾക്കായി പോകുന്ന ഒമാനികൾക്കും ഒമാനിൽ താമസിക്കുന്ന മറ്റു രാജ്യക്കാർക്കുമാണ് ഇ-വിസ അനുവദിക്കുക.
അതേസമയം, സാധാരണ പേപ്പർവിസയുടെ എണ്ണത്തിൽ മുപ്പതിനായിരത്തോളം കുറവുണ്ടായി. 2016ൽ 95,134 പേപ്പർ വിസകൾ അനുവദിച്ച സ്ഥാനത്ത് കഴിഞ്ഞവർഷം 65,658 എണ്ണമാണുള്ളത്. മൊത്തം 1,01,578 വിസകളാണ് മസ്കത്ത് ഇന്ത്യൻ എംബസിയിൽനിന്ന് കഴിഞ്ഞവർഷം അനുവദിച്ചത്. 2016ലാകെട്ട മൊത്തം 99,875 ആയിരുന്നു. െറഗുലർ മെഡിക്കൽ വിസകളുടെ എണ്ണത്തിലുണ്ടായത് 22 ശതമാനത്തിെൻറ വർധനയാണ്. 24,575 പേപ്പർ വിസകളാണ് കഴിഞ്ഞ വർഷം അനുവദിച്ചത്. ഇലക്ട്രോണിക് മെഡിക്കൽ വിസകളും അനുവദിച്ചിട്ടുണ്ടെങ്കിലും കൃത്യമായ എണ്ണം ലഭ്യമല്ല.
നിയമങ്ങളിൽ വരുത്തിയ മാറ്റമാണ് ഇ-വിസ വർധിക്കാൻ കാരണമെന്ന് അംബാസഡർ ഇന്ദ്രമണി പാണ്ഡെ പറഞ്ഞു. ബിസിനസ്, ടൂറിസ്റ്റ്, മെഡിക്കൽ ഇനങ്ങളിൽ ഇ-വിസ ലഭിക്കും. ഒന്നിലധികം സന്ദർശനങ്ങൾ അനുവദിക്കുന്നതും താമസകാലാവധി വർധിപ്പിച്ചതുമെല്ലാം ഇ-വിസയെ സന്ദർശകർക്കിടയിൽ പ്രിയങ്കരമാക്കി. മെഡിക്കൽ ടൂറിസം മേഖലക്കും ഇ-വിസ സമ്പ്രദായം ഗുണകരമാകുമെന്നും അംബാസഡർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.