ഒമാൻ വിടുന്നവർ വിസ റദ്ദാക്കണമെന്ന് റോയൽ ഒമാൻ പൊലീസ്
text_fieldsമസ്കത്ത്: ജോലി നഷ്ടപ്പെടുന്നതോ അല്ലാത്തതോ ആയ കാരണങ്ങളാൽ രാജ്യം വിടുന്നവർ വിസ റദ്ദാക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അധികൃതർ അറിയിച്ചു. വിസ റദ്ദാക്കാതെ രാജ്യം വിടുന്നത് വീണ്ടും ഒമാനിൽ പ്രവേശിക്കുന്നതിന് തടസ്സമുണ്ടാക്കുമെന്നും മറ്റു നിരവധി നിയമപ്രശ്നങ്ങൾക്ക് കാരണമാക്കുമെന്നും റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി.
വിസ കാൻസൽ ചെയ്യാതെ രാജ്യം വിടുന്നവർക്ക് രണ്ടു വർഷത്തിന് ശേഷവും പുതിയ സ്പോൺസർക്ക് കീഴിൽ ഒമാനിൽ പ്രവേശിക്കാൻ കഴിയില്ല. അതിനാൽ, പുതിയ വിസയിൽ ഒമാനിൽ വരാൻ ആഗ്രഹിക്കുന്നവർ രാജ്യം വിടുേമ്പാൾ വിസ കാൻസൽ ചെയ്ത് േപാവണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെടുന്നു. വിസ റദ്ദാക്കാതെ ഒമാൻ വിടുന്നവർക്ക് വിസിറ്റ് വിസ അടക്കം ഒരു വിസയും ലഭിക്കില്ല. രാജ്യം വിട്ട് രണ്ടുവർഷം കഴിഞ്ഞാൽ പോലും ഇത്തരക്കാർക്ക് വിസ ലഭിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.
നിലവിലെ സ്േപാൺസർ എൻ.ഒ.സി നൽകുകയാണെങ്കിൽ പുതിയ സ്പോൺസറുടെ കീഴിൽ ജോലിചെയ്യാൻ വിസ ലഭിക്കുന്ന നിയമം ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും ആർ.ഒ.പി വ്യക്തമാക്കി. രാജ്യംവിട്ട് പോവുേമ്പാൾ സ്പോൺസറുടെ അറിേവാടെ വിമാനത്താവളം വിടുന്നതാണ് ഉത്തമം. വിസ റദ്ദാക്കാതിരിക്കുന്നാൽ ഒമാനിൽ വീണ്ടും പ്രവേശനം നിഷേധിക്കപ്പെടുന്നതിനൊപ്പം നിലവിലെ സ്േപാൺസർ വ്യാജപരാതികൾ നൽകാനും സാധ്യതയുണ്ട്.
രണ്ടുവർഷം മുമ്പ് വിസ റദ്ദാക്കാതെ രാജ്യംവിട്ടവർക്ക് പുതിയ വിസ നൽകില്ലെന്ന് ഒരു പ്രമുഖ കമ്പനി അധികൃതർ വ്യക്തമാക്കി. പുതിയ വിസ നൽകാൻ പഴയ സ്പോൺസറുടെ എൻ.ഒ.സി തങ്ങൾ ആവശ്യപ്പെടാറുണ്ടെന്നും കമ്പനി അധികൃതർ പറയുന്നു.
വിസ റദ്ദാക്കി രാജ്യംവിടുന്നതാണ് എപ്പോഴും സുരക്ഷിതമെന്ന് നിയമ വിദഗ്ധരും പറയുന്നു. അല്ലാത്തപക്ഷം ജീവനക്കാർ നിയമപ്രശ്നത്തിൽപെടാൻ സാധ്യതയുണ്ട്. സ്േപാൺസർ അറിയാതെ ജീവനക്കാർ രാജ്യംവിടുന്നത് വ്യാജ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടാനും അതുവഴി നിയമനടപടികളിൽ കുടുങ്ങാനും സാധ്യതയുണ്ട്. ഏതെങ്കിലും ജി.സി.സി രാജ്യങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ കേസ് നിലനിൽക്കുകയോ ചെയ്യുന്ന വിദേശികൾക്ക് എല്ലാ ഗൾഫ് രാഷ്ട്രങ്ങളിലും പ്രവേശനം നിഷേധിക്കുന്നതടക്കമുള്ള നിയമങ്ങൾ നിലവിൽവരാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ജാഗ്രത പാലിക്കണം.
നിലവിൽ രാജ്യത്ത് നിരവധി പേർക്ക് വിവിധ കാരണങ്ങളാൽ േജാലി നഷ്ടപ്പെടുന്നുണ്ട്. കമ്പനിയുടെ സാമ്പത്തിക പ്രശ്നങ്ങൾ കൊണ്ടും മറ്റും ജോലി നഷ്ടപ്പെടുന്നവരും നിരവധിയാണ്. ഇത്തരക്കാർ വിസ റദ്ദാക്കുന്നതിനൊപ്പം എൻ.ഒ.സിയും നേടുന്നത് ഭാവിയിൽ ഒമാനിൽ മറ്റു സ്േപാൺസർക്ക് കീഴിൽ േജാലിക്കെത്തുേമ്പാൾ ഏറെ പ്രയോജനം ചെയ്യും. അതോടൊപ്പം, സാമ്പത്തിക തട്ടിപ്പുമായി രാജ്യംവിടുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. സ്േപാൺസർ അറിയാതെ രാജ്യംവിടുന്ന വ്യാപാരികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ അധികൃതർ നിയമം ശക്തമായി നടപ്പാക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.