പാസ്‌പോർട്ടിൽ വിസ സ്റ്റാമ്പിങ് നിർബന്ധമില്ല - റോയൽ ഒമാൻ പൊലീസ്
text_fieldsമസ്കത്ത്: വിസ പുതുക്കുമ്പോൾ ഇനി പാസ്‌പോർട്ടിൽ സ്റ്റാമ്പിങ് നിർബന്ധമില്ലെന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) വ്യക്തമാക്കി. റോയൽ ഒമാൻ പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കര്യം റിപ്പോർട്ട് ചെയ്തത്. പാസ്‌പോർട്ടിലെ പരമ്പരാഗത വിസ സ്റ്റാമ്പ് ചെയ്യുന്നതിനുപകരം ഓൺലൈൻ പുതുക്കുന്നത് തുടങ്ങിയിരുന്നു. ഇത് സംബന്ധിച്ച് മലയാളികളടക്കമുള്ള താമസക്കാർ അന്വേഷണവുമായെത്തിയ പശ്ചാത്തലത്തിലാണ് ആർ.ഒ.പിയുടെ വിശദീകരണം.
ആഴ്ചകൾക്ക് മുമ്പ് വിവിധ ഗവർണറേറ്റുകളൽ പ്രാബല്യത്തിൽവന്ന് തുടങ്ങിയ പുതിയ സമ്പ്രദായം വിസ സ്റ്റാമ്പിങ് പ്രകിയ എളുപ്പമാക്കാനുള്ളതാണെന്നും അത് കൂടുതൽ ഫല പ്രദമാക്കുമെന്നും റോയൽ ഒമാൻ പൊലീസ് വൃത്തങ്ങൾ പറഞ്ഞു. താമസക്കാരുടെ പുതുക്കുന്ന വിസ പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്യുന്നത് നിർത്താനാണ് തീരുമാനം. പാസ്‌പോർട്ടിൽ സ്റ്റാമ്പിങ് ഉണ്ടോ ഇല്ലയോ എന്നത് വ്യക്തിക്ക് പ്രശ്നമല്ല. അയാൾക് യാത്ര ചെയ്യാനും താമസത്തിന്റെ തെളിവായും റസിഡന്റ് കാർഡ് സമർപ്പിക്കാൻ കഴിയുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.