കണിക്കൊന്നയും കണ്ണിമാങ്ങയുമെത്തി; വിഷു വിപണി സജീവം
text_fieldsമസ്കത്ത്: കേരളത്തിൽനിന്ന് കണിക്കൊന്നയും കണ്ണിമാങ്ങയുമെത്തിയതോടെ വിഷു വിപണി സജീവമായി. നാളെയാണ് വിഷു. ഒമാൻ വിപണിയിൽ വേണ്ടത്ര ലഭ്യമല്ലാത്ത വിഷുവിഭവങ്ങളാണ് കേരളത്തിൽനിന്ന് എത്തിയത്. ഇതിൽ കണിക്കൊന്ന ഇൗ വർഷം വിപണിയിൽ സുലഭമാണ്. നാലു ടൺ കണിക്കൊന്നയാണ് ഇൗ വർഷം വിഷു കണിക്കായി എത്തിയത്. കഴിഞ്ഞവർഷം രണ്ടര ടൺ കണിക്കൊന്ന മാത്രമാണ് എത്തിയത്. കഴിഞ്ഞ വർഷം കണിക്കൊന്നക്ക് ക്ഷാമം നേരിട്ടിരുന്നു. ഇൗ വർഷം കേരളത്തിൽ അനുകൂല കാലാവസ്ഥയായതിനാൽ കണിക്കൊന്ന സുലഭമായിരുന്നു.
ഇൗ വർഷം ഒമാൻ പച്ചക്കറികൾ വിപണിയിൽ സുലഭമായതിനാൽ വിഷു ഉൽപനങ്ങൾക്ക് വില കുറവാണ്. ഇടക്ക് മഴ പെയ്യാത്തതും അനുകൂല കാലാവസ്ഥയും ഒമാൻ പച്ചക്കറി സുലഭമാവാൻ കാരണമായി. കയറ്റുമതി കുറഞ്ഞതടക്കമുള്ള കാരണങ്ങളാൽ ഇപ്പോഴും ഒമാൻ പച്ചക്കറി മാർക്കറ്റിൽ സുലഭമാണ്. ഒമാൻ തക്കാളിക്ക് മൊത്ത വ്യാപാര മാർക്കറ്റിൽ ഇപ്പോഴും കാർട്ടന് 700 ബൈസയാണ് വില. കഴിഞ്ഞവർഷം ഇതേ സമയത്ത് രണ്ടു റിയാലായിരുന്നു. അതോടൊപ്പം വിഷു മുന്നിൽകണ്ട് കർഷകർ വിവിധ പച്ചക്കറികൾ കൃഷി ചെയ്തതും വിലക്കുറവിന് കാരണമായി. തക്കാളി വില കുത്തനെ ഇടിഞ്ഞതോടെ കർഷകർ അവസാന വിളയായി തക്കാളിക്ക് പകരം മറ്റു വിളകളാണ് കൃഷി ചെയ്തത്. അതിനാൽ വെള്ളരി, മുരിങ്ങ, പാവയ്ക്ക, ചുരയ്ക്ക, പടവലം, ബീൻസ്, ഉപ്പേരി പയർ, കുമ്പളം തുടങ്ങിയ ഒമാനി പച്ചക്കറി വിഭവങ്ങെളല്ലാം വിപണിയിലുണ്ട്. ഇവക്കെല്ലാം വില കുറവായത് വിഷുസദ്യയുടെയും കണിയുടെയും ചെലവു കുറയാൻ കാരണമാകും. ഒമാനിൽ മാങ്ങ സീസൺ ആരംഭിച്ചതിനാൽ കണിക്കും മറ്റാവശ്യങ്ങൾക്കുമുള്ള മാങ്ങക്കും ഇൗ വർഷം വില കുറയും. അതിനാൽ, ഇൗ വർഷം കേരളത്തിൽനിന്ന് കഴിഞ്ഞ വർഷത്തേക്കാൾ കുറവ് കണ്ണിമാങ്ങ മാത്രമാണ് എത്തിച്ചത്. ഇൗ വർഷം രണ്ട് ടൺ കണ്ണിമാങ്ങ മാത്രമാണ് എത്തിയതെന്ന് പച്ചക്കറി മൊത്ത വിപണന മേഖലയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. കഴിഞ്ഞ വർഷം അഞ്ച് ടൺ എത്തിയ സ്ഥാനത്താണിത്.
ഒമാനിൽ ലഭ്യമല്ലാത്ത പച്ചക്കറി വിഭവങ്ങൾ നാട്ടിൽനിന്ന് എത്തിയിരുന്നു. ഇത് കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ എത്തിയതായി പച്ചക്കറി വ്യാപാരികൾ പറയുന്നു. ഇൗ വർഷം ആറു ടൺ ചക്കയും മൂന്നു ടൺ ഇടിച്ചക്കയും എത്തി. കണി മത്തൻ മൂന്നു ടൺ എത്തിയിരുന്നു. ഏത്തപ്പഴമടക്കമുള്ള പഴ വിഭവങ്ങളാണ് ഇൗ വർഷം കൂടുതൽ എത്തിയത്. പത്തു ടൺ ഏത്തപ്പഴവും ഏഴു ടൺ പച്ച ഏത്തയും വിപണിയിലെത്തി. പത്തു ടൺ വീതം രസകദളി, പൂവൻ, ൈമസൂർ തുടങ്ങിയ പഴം ഇനങ്ങളും എത്തിയിട്ടുണ്ട്. മുല്ലപ്പൂ അടക്കം ഒരു ടൺ പൂക്കളും എത്തി. വാഴയില അടക്കമുള്ള മറ്റു വിഭവങ്ങളും ഇൗ വർഷം മാർക്കറ്റിലെത്തിയിട്ടുണ്ട്. അതോടൊപ്പം, ഒമാനിലെ വിവിധ ഹൈപ്പർമാർക്കറ്റുകളും വിഷു ഒാഫറുകൾ നൽകുന്നുണ്ട്. പ്രധാന ഹൈപ്പറുകളിലെല്ലാം പച്ചക്കറികൾക്ക് നല്ല ഒാഫറുകളാണ് ഉള്ളത്. ചില സ്ഥാപനങ്ങൾ കുറഞ്ഞ വിലക്ക് പച്ചക്കറി കിറ്റുകൾ നൽകുന്നതും മലയാളികൾക്ക് ഏറെ ആശ്വാസമാണ്. ഇത്തരം കിറ്റുകൾക്ക് 500 ബൈസയിൽ താെഴ മാത്രമാണ് ചില സ്ഥാപനങ്ങൾ ഇൗടാക്കുന്നത്. വിഷു വിഭവങ്ങൾ എത്തിയതോടെ ഹൈപ്പർമാർക്കറ്റുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇസ്റാഅ്- മിഅ്റാജ് അവധിയും വിഷുവും ഒന്നിച്ചെത്തിയത് മലയാളി ആഘോഷങ്ങൾക്ക് പൊലിമ വർധിപ്പിക്കുന്നുണ്ട്. രണ്ടു ദിവസത്തെ വാരാന്ത്യ അവധിക്ക് ശേഷമായതിനാൽ പലരും വിഷു കേമമായി ആഘോഷിക്കാനുള്ള തിരക്കിലാണ്. വിഷുവിന് മുമ്പ് രണ്ടു ദിവസം അവധി ലഭിക്കുന്നത് കാരണം വിഭവങ്ങൾ വാങ്ങാനും മറ്റ് ഒരുക്കങ്ങൾക്കും സമയം ലഭിക്കും. ഏതായാലും ഏറെ അനുകൂല കാലാവസ്ഥയിൽ വന്നെത്തിയ വിഷു കെേങ്കമമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മലയാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.