വിഷു: കണിക്കൊന്നയും കണിവെള്ളരിയും എത്തി
text_fieldsമസ്കത്ത്: വിഷു ഒരിക്കൽകൂടി വിരുന്നെത്തുേമ്പാൾ സ്വീകരിക്കാൻ കണിക്കൊന്നയും കണിവെള്ളരിയും എത്തി. ബുധനാഴ്ച വിഷുവും റമദാൻ ആദ്യദിനവും ഒറ്റദിവസമാണെന്ന സവിശേഷതയും ഇത്തവണയുണ്ട്. എന്നാൽ കോവിഡ് നിയന്ത്രണവും വ്രതാരംഭവുമായതിനാൽ വിഷു ആഘോഷപ്പൊലിമ കുറയും. ഒമാനിൽ ഹോട്ടലുകളും കഫറ്റീരിയകളും അടക്കമുള്ള സ്ഥാപനങ്ങൾ റമദാനിൽ പകൽ സമയത്ത് അടഞ്ഞുകിടക്കുന്നതിനാൽ ഹോട്ടലുകളിൽ വിഷുസദ്യയും ഒരുക്കാൻ കഴിയില്ല. ഒറ്റക്ക് കഴിയുന്ന നിരവധി പേർ ഹോട്ടൽ സദ്യയെയാണ് സാധാരണ ആശ്രയിക്കാറുള്ളത്. അതിനാൽ ഇത്തരക്കാർ വിഷുസദ്യ അടക്കമുള്ള വിഭവങ്ങൾ വീടുകളിൽതന്നെ ഒരുക്കേണ്ടിവരും. പ്രവൃത്തിദിവസം ആയതിനാൽ നിരവധിേപർ അവധിയെടുത്താണ് ഇൗ വർഷം വിഷു ആഘോഷിക്കുന്നത്.
കണിക്കൊന്ന അടക്കമുള്ള വിഷു വിഭവങ്ങൾ വിപണിയിൽ എത്തിക്കഴിഞ്ഞു. കണിവെള്ളരി, കണിമാങ്ങ, ഇടിച്ചക്ക അടക്കമുള്ള കണിവിഭവങ്ങളും സദ്യവിഭവങ്ങളും പൂവും അടക്കമുള്ള വിഭവങ്ങളും വിപണിയിൽ ഉണ്ട്. കണിക്കൊന്ന അടക്കമുള്ള വിഭവങ്ങൾ കേരളത്തിൽനിന്നാണ് എത്തിക്കുന്നത്. നിലവിലെ പ്രതിസന്ധി പരിഗണിച്ച് മുൻവർഷത്തെക്കാൾ 30 ശതമാനം കുറവ് വിഷു ഉൽപന്നങ്ങൾ മാത്രമാണ് വിപണിയിൽ എത്തിയിരിക്കുന്നത്.
ഹൈപ്പർമാർക്കറ്റുകൾ വിഷു ഒാഫറുകളുമായി വിപണി സജീവമാക്കുന്നുണ്ട്. വിഷുസദ്യകൾ പാർസലായി വിതരണംചെയ്യുന്ന ഹൈപ്പർമാർക്കറ്റുകളുമുണ്ട്. വിപണിയെ പറ്റി ധാരണയില്ലാത്തതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ചില ഹൈപ്പർമാർക്കറ്റുകൾ സദ്യ നൽകുന്നത്. വീടുകളിൽ വിഷുക്കണി ഒരുക്കുന്നുണ്ടെങ്കിലും കൊേറാണ പ്രതിസന്ധി കാരണം ക്ഷേത്രങ്ങൾ അടഞ്ഞുകിടക്കുന്നതും വിഷുപ്പൊലിമ കുറക്കും. കൊറോണ പ്രതിസന്ധി കാരണം സുഹൃത്തുക്കളെയും ബന്ധുക്കളെയും വീടുകളിലേക്ക് ക്ഷണിക്കാനും പലരും മടിക്കും. അതിനിടെ റമദാൻ ആരംഭവും വിഷുവും ഒരേ ദിവസമായതിനാൽ നല്ല വ്യാപാരം പ്രതീക്ഷിക്കുന്നതായി വ്യാപാരികൾ പറയുന്നു. വിഷു വിഭവങ്ങളും റമദാൻ വിഭവങ്ങളും വാങ്ങാൻ നിരവധി പേർ എത്തുന്നതിനാൽ ഹൈപ്പർ മാർക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും തിരക്ക് അനുഭവപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.