ഒമാനിൽ വിസിറ്റിങ് വിസ ഫാമിലി വിസയിലേക്ക് മാറ്റാൻ സാധിക്കും -ആർ.ഒ.പി
text_fieldsമസ്കത്ത്: സന്ദർശക വിസയിലുള്ള ഒമാനിലെ പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് വേണമെങ്കിൽ കുടുംബ വിസയിലേക്ക് മാറാവുന്നതാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഇൗ തീരുമാനം. ഇതനുസരിച്ച് വിസിറ്റിങ് വിസയിലുള്ളവർക്ക് രാജ്യത്തിന് പുറത്തുപോകാതെ തന്നെ ഫാമിലി വിസയിലേക്ക് മാറാൻ സാധിക്കും.
പാസ്പോർട്ട്സ് ആൻഡ് റെസിഡൻസ് ഡയറക്ടറേറ്റ് ജനറലിലാണ് ഇതുസംബന്ധിച്ച അപേക്ഷ നൽകേണ്ടതെന്നും ഒൗദ്യോഗിക ദിനപത്രമായ ഒമാൻ ഒബ്സർവർ റിപ്പോർട്ട് ചെയ്തു. ഒമാനിൽ ജോലി ചെയ്യുന്നവരുടെ ഭാര്യ/ഭർത്താവ്, നിശ്ചത പ്രായപരിധിയിലുള്ള കുട്ടികൾ, ഒമാനി പൗരന്മാരുടെ വിദേശികളായ ഭാര്യ തുടങ്ങിയവരാണ് വിസ മാറ്റിലഭിക്കാൻ അർഹതയുള്ളവർ.
കാലാവധി കഴിഞ്ഞ ടൂറിസ്റ്റ് വിസകൾക്ക് ജൂലൈ 15 വരെ പിഴ ഇൗടാക്കില്ലെന്നും ആർ.ഒ.പി അറിയിച്ചിട്ടുണ്ട്. ഇതുപ്രകാരം, ലോക്ഡൗണിനെ തുടർന്ന് ഒമാനിൽ കുടുങ്ങിയവർ 15ാം തീയതിക്കുള്ളിൽ നാട്ടിലേക്ക് മടങ്ങുകയാണെങ്കിൽ വിസ പുതുക്കേണ്ടതില്ല. 15ന് ശേഷം ഒമാനിൽ തുടരണമെന്നുള്ളവർക്ക് സന്ദർശക വിസകൾ ആർ.ഒ.പി വെബ്സൈറ്റ് മുഖേന പുതുക്കാം. വിമാന സർവിസ് നിർത്തലാക്കിയതിനെ തുടർന്ന് ഒമാനിൽ കുടുങ്ങിയവർക്ക് ജൂൺ 30 വരെ സൗജന്യമായി തനിയെ വിസ പുതുക്കി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.