ബാത്തിനയിലേക്ക് വിത്തും തൈകളുമായി സന്നദ്ധ പ്രവർത്തകർ
text_fieldsമസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റ് ദുരന്തം വിതച്ച വടക്കൻ ബാത്തിനയിലെ കർഷകർക്ക് ആശ്വാസവുമായി സന്നദ്ധ പ്രവർത്തകർ. ചുഴലിക്കാറ്റ് കാർഷിക മേഖലക്ക് വൻ നാശമാണുണ്ടാക്കിയത്. പ്രതിസന്ധിയിലായ കർഷകർക്ക് വിത്തുകളും തൈകളും നൽകുന്ന പുതിയ സംരംഭത്തിന് കഴിഞ്ഞ 18 മുതലാണ് തുടക്കം കുറച്ചത്. ഇതിനായി ഹമദ് അൽ റുഹൈലിയുടെ നേതൃത്വത്തിൽ 'ഹബ്ബത്ത് ഗിറാസ് അൽ ബാത്തിന' എന്ന പേരിൽ സന്നദ്ധ സംഘത്തിനു രൂപം നൽകിയിട്ടുണ്ട്.
ചുരുങ്ങിയ ദിവസം കൊണ്ട് സന്നദ്ധ േസവകരുടെയും നഴ്സറികളുടെയും ഒമാൻ കാർഷിക അസോസിയേഷെൻറയും സഹായത്തോടെ ഇൗന്തപ്പന, നാരങ്ങ, മാവ് തുടങ്ങിയവയുടെ 10,000 ത്തിലധികം വിത്തുകളും തൈകളും ശേഖരിക്കാൻ കഴിഞ്ഞതായി അൽ റുഹൈലി പറഞ്ഞു. വടക്കൻ ബാത്തിനയിൽ കാർഷിക മേഖലക്ക് ചുഴലിക്കാറ്റ് വൻ പ്രഹരമാണ് നൽകിയത്. ചില തോട്ടങ്ങൾക്ക് വൻ നാശം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ചില കാർഷിക മേഖലകൾ പൂർണമായി തുടച്ച് നീക്കപ്പെട്ടിട്ടുണ്ട്. ഷഹീൻ കാര്യമായി ബാധിച്ച ഖാബൂറ, സുവൈഖ് മേഖലകളിലെ കർഷകർക്കാണ് സഹായമെത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സംരംഭത്തിന് വൻ പിന്തുണ ലഭിക്കുന്നതായും പരമാവധി വിത്തുകളും തൈകളും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവംബർ മൂന്നുവരെ ശേഖരണം തുടരും. ദുരന്ത ബാധിത പ്രദേശങ്ങളിൽ വിത്തും തൈകളും വിതരണം ചെയ്യുന്നതിന് ഒമാൻ അഗ്രികൾചറൽ അസോസിയേഷൻ അധികൃതർ സന്നദ്ധ സേവകരുമായി സഹകരിക്കുന്നുണ്ട്. ഇൗ രംഗത്ത് പൊതുജനങ്ങളിൽ ബോധവ്കരണം നടത്തുന്നതിെൻറ ഭാഗമായി സമൂഹ മാധ്യമങ്ങളിൽ ഹ്രസ്വ വിഡിയോയും റുഹൈലി പുറത്തിറക്കിയിട്ടുണ്ട്. വിഡിയോക്ക് പൊതുജനങ്ങൾക്കിടയിൽ വൻ പ്രതികരണമുണ്ടാക്കാൻ
കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഇൗ മേഖലയിലുള്ളവർക്ക് സഹായമെത്തിക്കാൻ ബിസിനസുകാരും കമ്പനി ഉടമകളും മുേന്നാട്ടു വരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കന്നുകാലികളും വളർത്തു മൃഗങ്ങളും നഷ്ടപ്പെട്ടവർക്ക് സഹായമെത്തിക്കാൻ മറ്റൊരു പദ്ധതി കൂടി ആവിഷ്കരിച്ചു വരുന്നതായി അേദ്ദഹം അറിയിച്ചു.
ഒമാനിലെ ഏറ്റവും വലിയ കാർഷിക മേഖലയായ വടക്കൻ ബാത്തിനയിൽ വീശിയ ഷഹീൻ ചുഴലിക്കാറ്റ് കർഷകർക്ക് വൻ പ്രഹരമാണ് നൽകിയത്. ഒമാനി കാർഷിക ഉൽപന്നങ്ങളുടെ ഇൗ വർഷത്തെ ഒന്നാംവിളയാണ് പല മേഖലകളിലും താറുമാറായത്. ഇവയിൽ പല േതാട്ടങ്ങളും വിളവെടുപ്പിന് തയാറെടുക്കെയാണ് ഷഹീൻ ദുരന്തം വിതച്ചത്. വിളവെടുപ്പിന് തയാറായ വിളകൾ നശിച്ചതോടൊപ്പം കാർഷിക ഉപകരണങ്ങളും മറ്റും കാറ്റിൽ പറന്നു േപാവുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.