മാലിന്യ സംസ്കരണം: നൂതന സാേങ്കതികത പരിഗണനയിൽ -–മന്ത്രി സുനിൽകുമാർ
text_fieldsമസ്കത്ത്: മാലിന്യ സംസ്കരണം സർക്കാറിെൻറ പ്രധാന അജണ്ടയാണെന്നും ഗൾഫ്നാടുകളിലേത് അടക്കം നൂതന സാേങ്കതിക വിദ്യകൾ നടപ്പിൽവരുത്തുന്നതിെൻറ സാധ്യതകൾ പരിശോധിച്ചുവരുകയാണെന്നും കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. ഹരിത കേരളം മിഷെൻറ ആഭിമുഖ്യത്തിൽ ഇതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായും മന്ത്രി മസ്കത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഹ്രസ്വസന്ദർശനാർഥം എത്തിയ മന്ത്രി മലിനജല സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന മസ്കത്ത് പ്രോജക്ട്സ് ആൻഡ് എൻവയൺമെൻറൽ സർവിസസ് സന്ദർശിച്ച ശേഷമാണ് മാധ്യമപ്രവർത്തകരെ കണ്ടത്. മാലിന്യ, മലിനജല സംസ്കരണ ചുമതല തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയിൽ ആയതിനാൽ ഗൾഫിലേതുപോലെ നൂതന സംവിധാനങ്ങൾ ആരംഭിക്കാൻ സാധിച്ചിട്ടില്ല.
ഹരിതകേരളം മിഷെൻറ നേതൃത്വത്തിൽ ഉറവിട മാലിന്യ സംസ്കരണത്തിനൊപ്പം വൻ തോതിലുള്ള മാലിന്യം സംസ്കരിക്കാൻ സഹായിക്കുന്ന യൂനിറ്റുകൾ ആരംഭിക്കാനും തീരുമാനമുണ്ട്. വിശദ പഠനത്തിന് ശേഷമാകും ഇവക്ക് ഏതുതരം സാേങ്കതികത ഉപയോഗിക്കണമെന്ന് തീരുമാനിക്കുക. കേരളത്തിൽ എല്ലായിടത്തും ഒരേ സാേങ്കതികത നടപ്പിലാക്കാനാവില്ല. ഒാരോ സ്ഥലത്തും സ്ഥിതിഗതികൾ വ്യത്യസ്തമാണ്. കാലാവസ്ഥ, മാലിന്യത്തിെൻറ ഉറവിടം, ജനസംഖ്യ തുടങ്ങി വിവിധ ഘടകങ്ങൾ ഇതിനായി കണക്കിലെടുക്കേണ്ടതുണ്ട്. ഭക്ഷ്യവസ്തുക്കളിലെ കീടനാശിനി അളവ് കണ്ടെത്തുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തും.
ഇതിനായി ലബോറട്ടറി ആരംഭിച്ചിട്ടുണ്ട്. മൂന്നു ലബോറട്ടറികൾകൂടി സംസ്ഥാന സർക്കാറിെൻറ കീഴിൽ ആരംഭിക്കാൻ ബജറ്റിൽ പണം വകയിരുത്തിയിട്ടുണ്ട്. സർക്കാർ, കേന്ദ്ര ലബോറട്ടറികളുടെ ശൃംഖല രൂപപ്പെടുത്തി പച്ചക്കറികളിലെ കീടനാശിനി അളവ് സംബന്ധിച്ച നിയമം കർക്കശമാക്കുകയാണ് ലക്ഷ്യം. സ്വകാര്യമേഖലയുടെ സേവനവും ഇതിനായി തേടും. കേരളത്തിൽ നിലവിൽ പച്ചക്കറികളുെട സാമ്പിളുകൾ പരിശോധിക്കാൻ ഒരാഴ്ചയെങ്കിലും വേണം. മസ്കത്തിൽ മലയാളി ഉടമസ്ഥതയിലുള്ള ഗ്ലോബൽ ലബോറട്ടറീസ് ആൻഡ് ടെസ്റ്റിങ് സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു. അരമണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭ്യമാകുന്ന ഇവിടത്തേതിന് സമാനമായ സാേങ്കതിക വിദ്യകൾ നാട്ടിൽ നടപ്പിൽവരുത്തുന്നത് കാര്യങ്ങൾ ശാസ്ത്രീയമായി മുന്നോട്ടുപോകാൻ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
വാർത്താസമ്മേളനത്തിൽ മസ്കത്ത് പ്രോജക്ട്സ് ആൻഡ് എൻവയൺമെൻറൽ സർവിസസ് മാനേജിങ് ഡയറക്ടർ ഇ.എം. ബദറുദ്ദീൻ, ജനറൽ മാനേജർ ചന്ദ്രകാന്ത് മറാത്തെ, സ്പോൺസർ ബദർ അൽ റുഹൈബി, കമേഴ്സ്യൽ മാനേജർ ചന്ദ്രമൗലി, ഗ്ലോബൽ ലബോറട്ടറീസ് ആൻഡ് ടെസ്റ്റിങ് എൽ.എൽ.സി മാനേജിങ് ഡയറക്ടർ ടി.കെ വിജയൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.