വാദി അർബഇൗൻ : വിനോദസഞ്ചാരത്തിെൻറയും സാഹസികയാത്രയുടെയും താഴ്വര
text_fieldsമസ്കത്ത്: കിഴക്കൻ ഹജർ പർവതനിരകളിലെ വാദി അർബഇൗൻ വിനോദസഞ്ചാരത്തിനും സാഹസികയാത്രക്കും യോജിച്ച സ്ഥലമാണ്. ഫോർവീലർ ഡ്രൈവിങ് ഹരമായവർക്ക് വാദി അൽ അർബഇൗനിലേക്കുള്ള വഴികൾ തന്നെ രസകരമായ അനുഭവം നൽകും. വെള്ളം ഒലിച്ചിറങ്ങുന്ന പാറകൾ മുറിച്ചുള്ള വാഹനത്തിെൻറ ഒാട്ടം ഏതൊരു ഡ്രൈവിങ് കമ്പക്കാരനും അവിസ്മരണീയമായിരിക്കും.
വാദി അർബഇൗനിലെത്തിയാൽ നീന്തിത്തുടിക്കാൻ ഡസനോളം ജലാശയങ്ങളുണ്ട്. ചിലയിടങ്ങളിൽ വള്ളം തുഴയാനും അവസരം. പാറകളിലൂടെ പിടിച്ചുകയറി ഉയരം കീഴടക്കുകയുമാകാം. ബാർബിക്യു പാകം ചെയ്യാനും അനുയോജ്യമായ സ്ഥലമാണിത്. അത്ര സാഹസികമാകാൻ ഇഷ്ടമില്ലാത്തവർക്ക് കുടുംബവുമൊത്ത് പ്രകൃതിരമണീയമായ ജലാശയങ്ങളും പ്രകൃതിഭംഗിയും മറ്റും ആസ്വദിക്കാം. ആഴത്തിലുള്ള മലയിടുക്കുകളാണ് വാദി അർബഇൗെൻറ മറ്റൊരു പ്രത്യേകത. സൂര്യൻ വല്ലപ്പോഴുമേ ഇവിടെ വെയിൽ പതിപ്പിക്കാറുള്ളൂ.
അതിനാൽ, സുഖകരമായ കാലാവസ്ഥയാണ്. പ്രകൃതിയുടെ മർമരമാണ് വാദി അർബഇൗെൻറ ശബ്ദം. വാദികളിലൊഴുകുന്ന തെളിനീരിെൻറ കളകളാരവവും പക്ഷികളുടെ പാട്ടും മലയിടുക്കുകളിലൂടെ ഞെരുങ്ങി കടന്നുപോകുന്ന കാറ്റിെൻറ കുഴൽവിളിയും ഹൃദയങ്ങളെ പ്രകൃതിയുടെ ആത്മാവിലേക്ക് ചേർത്തുവെക്കും. ഖുറിയാത്ത് വിലായത്തിൽനിന്ന് മൂന്നു കിലോമീറ്റർ മാത്രം അകലെയാണ് വാദി അർബഇൗൻ. മസ്കത്തിൽനിന്നുള്ള യാത്രക്ക് ഏകദേശം ഒന്നര മണിക്കൂറെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.