വാദികബീർ തീപിടിത്തം: ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് പഠനറിപ്പോർട്ട് തയാറാക്കും
text_fieldsമസ്കത്ത്: വാദി കബീർ വ്യവസായമേഖലയിൽ കഴിഞ്ഞയാഴ്ചയുണ്ടായ വൻ അഗ്നിബാധ സംബന്ധിച്ച് ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് പഠനം നടത്തും. മൊത്തം വ്യവസായ മേഖലകളിലെയും സാഹചര്യങ്ങൾ വിലയിരുത്തുന്നതാകും പഠനം. ഭാവിയിൽ ഇത്തരം വൻകിട അഗ്നിബാധകൾ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതോടൊപ്പം എല്ലാ വസ്തുവകകൾക്കും ഇൻഷുറൻസ് ഉറപ്പാക്കാനും പ്രതിജ്ഞാ ബദ്ധമാണെന്ന് ചേംബർ അറിയിച്ചു. ബന്ധപ്പെട്ട അധികൃതരുമായി ചേർന്നാണ് പഠനം നടത്തുക. എല്ലാതരം അപകടങ്ങളിൽനിന്നും ദുരന്തങ്ങളിൽനിന്നും വ്യവസായ മേഖലകളെ സംരക്ഷിക്കുന്നതിനായി നടപ്പിൽ വരുത്തേണ്ട നിയമങ്ങളെക്കുറിച്ച് ഇതിൽ വിശദീകരിക്കും. വാദികബീർ തീപിടിത്തത്തിെൻറ കാരണങ്ങൾ, വ്യവസായ സ്ഥാപനങ്ങളുടെ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയും ഉൾക്കൊള്ളുന്ന സമഗ്രമായ റിപ്പോർട്ട് മസ്കത്ത് ഗവർണർക്ക് സമർപ്പിക്കുമെന്ന് ഒമാൻ ചേംബർ അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വദി കബീർ വ്യവസായ മേഖലയിൽ തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചയാണ് തീയണക്കാൻ സാധിച്ചത്. അതിനകം 45ഒാളം സ്ഥാപനങ്ങളും നൂറിലധികം വാഹനങ്ങളും കത്തിയമർന്നിരുന്നു. മൊത്തം 20 ലക്ഷത്തോളം റിയാലിെൻറ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. സംഭവസ്ഥലം മത്രവാലി, ചേംബർ ഒാഫ് കോമേഴ്സ് ചെയർമാൻ, മജ്ലിസുശൂറ അംഗങ്ങൾ, മുനിസിപ്പൽ അഫയേഴ്സ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.
താമസമേഖലകളും വ്യവസായ സ്ഥാപനങ്ങളും സമ്മിശ്രമായി വരുന്ന രീതിയിലാണ് വാദി കബീർ വ്യവസായ മേഖലയുടെ ഘടന. അതിനാൽ തീപിടിത്തമടക്കം അപകട സാധ്യതകൾ കണക്കിലെടുത്ത് വ്യവസായ മേഖല സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് ഇവിടത്തെ താമസക്കാരിൽ ചിലർ ആവശ്യപ്പെടുന്നുണ്ട്. അപകടകരമായ വസ്തുക്കൾ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ മാറ്റിസ്ഥാപിക്കുകയോ പ്രത്യേക സുരക്ഷ ഏർപ്പെടുത്തുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം. മജ്ലിസുശൂറ സേവന, സാമൂഹിക വികസന സമിതി ചെയര്മാന് ഹമൂദ് അല്‍ യഹ്യയും ഈ നിലപാടുകാരനാണ്. ഫാക്ടറികളും വ്യവസായകേന്ദ്രങ്ങളുമടക്കം ജനവാസ മേഖലകളിൽനിന്ന് മാറ്റിസ്ഥാപിക്കാന്‍ ശ്രദ്ധിക്കണം. ഇത് സ്വകാര്യതയും സുരക്ഷയും വര്‍ധിപ്പിക്കും.
റോഡുകൾ, കുടിവെള്ള വിതരണം, വൈദ്യുതി തുടങ്ങിയവ കൃത്യമായി അനുവദിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ ഇന്ന് നടക്കുന്ന സാമൂഹിക വികസന സമിതി കമ്മിറ്റി യോഗം ചർച്ചചെയ്യുകയും ശൂറയുടെ പരിഗണനക്ക് സമർപ്പിക്കുകയും ചെയ്യും. വ്യവസായ മേഖലകളിലെ സുരക്ഷസംവിധാനങ്ങൾ കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ടെന്ന് മത്ര വിലായത്തിൽ നിന്നുള്ള നഗരസഭ കൗൺസിൽ അംഗം സാലിം അല്‍ ഗമാരി പറഞ്ഞു. വ്യവസായ മേഖലകൾ കൃത്യമായി ആസൂത്രണം ചെയ്യണം. വർക്ക്ഷോപ്പുകളും ഫാബ്രിക്കേഷൻ യൂനിറ്റുകളുമെല്ലാം തീപിടിത്തസാധ്യത കൂടുതലുണ്ടാക്കുന്നതാണ്. ചില വർക്ക്ഷോപ്പുകളും സംഭരണകേന്ദ്രങ്ങളും തീർച്ചയായും മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
തീപിടിത്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ജാഗ്രത അനിവാര്യമാണെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ഫയർ അലാറം, എക്സ്റ്റിങ്ഷിങ് സംവിധാനങ്ങൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തണം. വൈദ്യുതി കണക്ഷനുകളും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണം. വ്യവസായ സ്ഥാപനങ്ങളിൽ സുരക്ഷ ഒാഫിസർമാരെ നിയോഗിക്കണം. അതോെടാപ്പം പഴയ തീപിടിത്തങ്ങളുടെ വിഡിയോയും തീപിടിത്തവുമായി ബന്ധപ്പെട്ട അപകടങ്ങളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.