ബെൽജിയം രാജാവിന് ഊഷ്മള വരവേൽപ്
text_fieldsമസ്കത്ത്: ബെൽജിയം രാജാവ് ഫിലിപ് ലിയോപോള്‍ഡ് ലൂയിസും സുൽത്താൻ ഹൈതം ബിൻ ത്വാരിഖുമായി കൂടിക്കാഴ്ച നടത്തി. അൽ ആലം പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഫലപ്രദമായ സഹകരണത്തെക്കുറിച്ചും പൊതുവായ താൽപര്യമുള്ള നിരവധി വിഷയങ്ങളിലും ചർച്ച നടന്നു. നേരത്തേ ബെൽജിയം രാജാവിനും പത്നി മാത്തില്‍ഡെ മേരി ക്രിസ്റ്റീന്‍ ഗിസ്ലെയ്ന് ഡി ഉദകെം ജി അകോസിനും ഊഷ്മളമായ വരവേൽപാണ് കൊട്ടാരത്തിൽ നൽകിയത്.
മന്ത്രിസഭ കൗൺസിൽ ഉപപ്രധാന മന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ്, അന്താരാഷ്ട്ര സഹകരണകാര്യ ഉപപ്രധാന മന്ത്രിയും സുൽത്താെൻറ പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിക് അൽ സഈദ്, പ്രതിരോധകാര്യ ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിക് അൽ സഈദ്, സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സഈദ്, ദീവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി തുടങ്ങിയവരായിരുന്നു ഒമാെൻറ ഭാഗത്തുനിന്ന് ചർച്ചയിൽ പങ്കെടുത്തത്.
ഉപപ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ സോഫീ വിൽമെസ്, ഊർജ മന്ത്രി ടിൻ വാൻ ഡെർ സ്ട്രേറ്റൻ, ബെൽജിയം രാജാവിെൻറ സെക്രട്ടറി ജനറൽ പോൾ ഡി വിറ്റ്, ഉഭയകക്ഷികാര്യ ഡയറക്ടർ ജനറൽ ജെറോൻ കൂർമാൻ, ബെൽജിയം രാജ്ഞിയുടെ സെക്രട്ടറി മച്ച്ടെൽഡ് ഫോസ്റ്റിയർ, ഒമാനിലെ ബെൽജിയം അംബാസഡർ ഡൊമിർക്യു മിനിയർ എന്നിവർ ബെൽജിയം സംഘത്തിൽ ചർച്ചയിൽ പങ്കെടുത്തു. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് െബൽജിയം രാജാവും പത്നിയും ഒമാനിൽ എത്തിയിരുന്നത്. മസ്കത്ത് റോയല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ഇരുവരെയും സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസീന്‍ ബിന്‍ ഹൈതം അല്‍ സഈദിെൻറ നേതൃത്വത്തിലായിരുന്നു സ്വീകരിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.